വീട്ടുകാരുടെ പിന്തുണയില്ലാതെ വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കി നടി പ്രകൃതി

പ്രതിസന്ധി നിറഞ്ഞ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നു പ്രകൃതി !
ബാലതാരമായി മിനി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച അനുശ്രീ എന്ന പ്രകൃതി ഈ മാസമാണ് വിവാഹിതയാകുന്നത്. വളരെ പ്രതിസന്ധി നിറഞ്ഞ വിവാഹമായിരുന്നു അത്. വിവാഹവാർത്ത പുറത്തുവന്നപ്പോൾ മുതൽ ഇത് വരെ ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.. ക്യാമറ മാൻ വിഷ്ണുവുമായുള്ള വിവാഹശേഷം ഇരുവരെയും കാണാൻ എത്തിയ നടി അനു ജോസഫ് ആണ് ഇപ്പോൾ ഇരുവരുടെയും വിശേഷങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
സ്വന്തം വീട്ടുകാരെയും പ്രിയപ്പെട്ടവരെയും എല്ലാം എതിർത്തുകൊണ്ട് വിഷ്ണുവിനെ വിവാഹം ചെയ്യാൻ പ്രകൃതിക്ക് ഒരേ ഒരു കാരണമേ ഉണ്ടായിരുന്നുള്ളു. തന്നെ എല്ലാത്തരത്തിലും സപ്പോർട്ട് ചെയ്യുന്ന ഒരാളാണ്, എല്ലായിപ്പോഴും എന്റെ സ്വപ്നങ്ങൾക്ക് ആണ് വിഷ്ണു മുന്ഗണന നൽകുന്നത്. നല്ല ഒരു സുഹൃത്തായിരുന്നു ആദ്യം. അരയന്നങ്ങളുടെ വീട് മുതലാണ് ഞങ്ങൾ പരസ്പരം അടുക്കുന്നത്.
പക്ഷെ ആദ്യം വിഷ്ണു പ്രൊപ്പോസ് ചെയ്തപ്പോൾ താൻ നിരസിക്കുകയായിരുന്നെന്നും നല്ല ഒരു സുഹൃത് ആയിട്ട് മുന്നോട്ട് പോവുകയായിരുന്നു എന്നും പ്രകൃതി പറയുന്നു. പിന്നീട് അങ്ങോട്ട് ഓവർ സപ്പോർറ്റീവ് ആണ് എന്ന് തോന്നി. അങ്ങനെ അത് ഇഷ്ടമായി മാറി. റിലേഷൻ ആയി അടുത്ത മാസം തന്നെ വീട്ടിൽ അറിയിച്ചു. പക്ഷേ വീട്ടിൽ വിഷയമായി ഫോണൊക്കെ വാങ്ങി വച്ചു.
പിന്നീട് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങി. ജാതകം ഒക്കെ നോക്കിയപ്പോൾ ഇത്ര വയസ്സിൽ വിവാഹം വേണം എന്ന് അറിഞ്ഞതോടെ തകൃതി ആയി ആലോചന നടത്താൻ തുടങ്ങി. ഫോട്ടോ നോക്കാൻ പറയുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു എനിക്ക് ഫോട്ടോ നോക്കാൻ ഒന്നും താത്പര്യം ഇല്ല, ഞാൻ വിവാഹം കഴിച്ചാൽ അവനെ തന്നെ വിവാഹം കഴിക്കൂ എന്ന്. ഇനി അവനെ മതി എന്നുണ്ട് എങ്കിൽ ഇവിടെ നിന്നും ഇറങ്ങി പോയി കല്യാണം കഴിച്ചോ, ഞങ്ങൾ നടത്തി തരില്ല എന്നായിരുന്നു അപ്പോൾ വീട്ടുകാരുടെ മറുപടി.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പോലെ ലൊക്കേഷനിൽ നിന്നല്ല വിഷ്ണുവിന്റെ ഒപ്പം പോന്നത്. ഞാൻ വീട്ടിൽ നിന്നാണ് ഇറങ്ങിയത്. എല്ലാവരെയും വീട്ടിൽ വിളിച്ചു വരുത്തി, എല്ലാവരോടും പറഞ്ഞിട്ട് തന്നെയാണ് ഇറങ്ങി വന്നത്. ആദ്യം ‘അമ്മ കുറേ തടയാൻ ശ്രമിച്ചു. പക്ഷേ ഞാൻ ഒരു സ്റ്റാൻഡിൽ ഉറച്ചുനിന്നാൽ അത് അങ്ങനെ ആയിരിക്കും എന്ന് എല്ലാവർക്കും അറിയാം . അങ്ങനെ വീട് വിട്ടിറങ്ങി വിഷ്ണുവിനൊപ്പം പുതിയൊരു ജീവിതം ആരംഭിച്ചു.
പ്രകൃതിയുടെ അച്ഛനും അമ്മയും വിവാഹബന്ധം വേർപ്പെടുത്തിയവരാണ്. ആദ്യം തന്റെ വിവാഹവാർത്ത അറിഞ്ഞപ്പോൾ അച്ഛൻ കുറെ ശകാരിച്ചെന്നും എന്നാൽ ഇപ്പോൾ താനുമായി കുഴപ്പം ഒന്നും ഇല്ലെന്നും പ്രകൃതി വ്യക്തമാക്കി. എന്നാൽ വിഷ്ണുവിന്റെ വീട്ടിൽ എല്ലാരും സപ്പോർട്ടീവ് ആണ്.. എന്റെ അമ്മയുടെ എതിർപ്പ് മാത്രമാണ് എന്നെ വിഷമിപ്പിക്കുന്നത്. പ്രകൃതി പറയുന്നു..!
പ്രതിസന്ധികൾക്കിടയിലും ഇരുവരും സന്തോഷത്തോടെ പ്രണയിച്ചു ജീവിക്കുകയാണിപ്പോൾ.