സാന്ത്വനം പ്രൊഡ്യൂസ് ചെയ്യാനുള്ള കാരണം വ്യക്തമാക്കി ചിപ്പി

മമ്മൂട്ടി നായകനായ പാഥേയം എന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ചിപ്പി, ചിപ്പി തന്റെ അഭിനയ കഴിവ് കൊണ്ട് തന്നെ നിരവധി സിനിമകളിൽ വേഷം ചെയ്തു, താരത്തിന്റെ വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായിരുന്നു, വളരെ മികച്ച പ്രതികരണം ആയിരുന്നു ചിപ്പിയുടെ ഓരോ വേഷങ്ങൾക്കും ലഭിച്ചത്, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും ചിപ്പി അഭിനയിച്ചു, ഇപ്പോൾ താൻ കന്നഡ സിനിമയിൽ അഭിനയിച്ചതിനെകുറിച്ച് പറയുകയാണ് താരം. 2002ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രമായ ധര്‍മ്മ ദേവതേ എന്ന സിനിമയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം.
ഇപ്പോൾ ഏഷ്യാനെറ്റിലെ സ്വാന്തനം എന്ന പാരമ്പരയിലാണ് ചിപ്പി അഭിനയിക്കുന്നത്, ചിപ്പി തന്നെയാണ് സീരിയൽ പ്രൊഡ്യൂസ് ചെയ്യുന്നത്, വളരെ മികച്ച പ്രതികരണമാണ് സീരിയലിനു ലഭിക്കുന്നത്. തമിഴ് സീരിയൽ പാണ്ഡ്യൻ സ്റ്റാറിന്റെ റീമേക്കാണ് സ്വാന്തനം. പ്രേക്ഷകപ്രീതിയിലേക്ക് വളരെവേഗം എത്തിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ വലിയ കൃത്രിമത്വമൊന്നും ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് വിജയകാരണം. ‘വാനമ്പാടി’ക്കുശേഷം ചിപ്പി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പര എന്നതാണ് തുടക്കത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ പിന്നീട് പരമ്പരയൊന്നാകെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത് .