ശാലിനി അഭിനയത്തിലേക്ക് മടങ്ങിവരുന്നു
നീണ്ട 21 വർഷങ്ങൾക്കുശേഷം ശാലിനി ബിഗ് സ്ക്രീനിലേക്ക് തിരിച്ചു വരുന്നു

ചില നടിമാർ അങ്ങനെയാണ് നമ്മൾ ഒരിക്കലും മറക്കില്ല എല്ലായിപ്പോഴും അവരോട് ഒരു പ്രത്യേക ഇഷ്ടം നമുക്ക് എന്നുമുണ്ടാകും… ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് നായികയായി മാറുകയും ചെയ്ത നിരവധി നടിമാരെ നമ്മള്‍ക്കറിയാം. എന്നാല്‍ അന്നും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, അത് ബേബി ശാലിനിയാണ്. പിന്നീട് നായികയായി മാറിയപ്പോള്‍ നിരവധി ഹിറ്റുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി ശാലിനി മാറി. ഇന്നും ശാലിനിയുടെ ജനപ്രീതിയ്ക്ക് കോട്ടം തട്ടിയിട്ടില്ല. ടിവിയില്‍ ശാലിനി അഭിനയിച്ച സിനിമകള്‍ക്ക് ഇപ്പോഴും പ്രേക്ഷകരുണ്ട്.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ജോഡികളിലൊന്നായിരുന്നു ഒരു കാലത്ത് ശാലിനിയും കുഞ്ചാക്കോ ബോബനും. ഇന്നും ഏതൊരു താരജോഡിയേയും ആരാധകര്‍ താരതമ്യം ചെയ്യുന്നത് ശാലിനിയേയും കുഞ്ചാക്കോ ബോബനേയും വച്ചാണ്. പിന്നീട് തമിഴകത്തിന്റെ തല അജിത്തിനെ വിവാഹം ചെയ്ത ശേഷം ശാലിനി അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം പകരുന്നതാണ്.
ശാലിനി അഭിനയത്തിലേക്ക് മടങ്ങി വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നത്. തമിഴകത്തിന്റെ മാത്രമല്ല, സിനിമാപ്രേമികളെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയായിരിക്കും ശാലിനിയുടെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ മണിരത്‌നമാണ് പൊന്നിയിന്‍ സെല്‍വന്‍ സംവിധാനം ചെയ്യുന്നത്. വന്‍താര നിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ ചിത്രത്തിലൊരു സുപ്രധാന വേഷത്തിലൂടെ ശാലിനി മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാലിനിയ്ക്ക് മാത്രമേ ഈ കഥാപാത്രത്തോട് നീതിപുലര്‍ത്താനാകൂവെന്നാണ് മണിരത്‌നം പറഞ്ഞത്. ഇതോടെയാണ് ശാലിനി അഭിനയിക്കാന്‍ സമ്മതിക്കുന്നതെന്നും റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.
റിപ്പോര്‍ട്ടുകളോട് ശാലിനിയോ അജിത്തോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ശാലിനിയുടെ മടങ്ങിവരവില്‍ അജിത്തും സന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2000ലായിരുന്നു അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. പിന്നാലെ ശാലിനി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
മലയാള ചിത്രമായ നിറത്തിന്റെ തമിഴ് റീമേക്കായ പിരിയധ വരം വേണ്ടും ആണ് ശാലിനിയുടെ ഒടുവിലിറങ്ങിയ സിനിമ. അനിയത്തി പ്രാവിലൂടെ നായികയായി അരങ്ങേറിയ ശാലിനി പീന്നീട് കളിയൂഞ്ഞാല്‍, കൈക്കുടന്ന നിലാവ്, നിറം, അലൈപായുദെ, പ്രേം പൂജാരി തുടങ്ങി നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ് ഇപ്പോള്‍.
അതേസമയം പൊന്നിയിന്‍ സെല്‍വത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഐശ്വര്യ റായ് ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ജയം രവി, ഐശ്വര്യ രാജേഷ് തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശാലിനിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ അലൈപായുദെയുടെ സംവിധായകന്‍ മണിരത്‌നമായിരുന്നു എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.