വളരെ സവിശേഷതയുള്ള ഒരു കായയുടെ ചിത്രം പങ്കുവച്ച് റിമ കല്ലിങ്കല്‍

മലയാളത്തിന്റെ പ്രിയ നടി റിമ കല്ലിങ്കല്‍ അവധി കാലത്തെ യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവച്ചിരിക്കുകയാണ് ‘കോകോ ഡീ മേര് എന്ന വിശേഷപ്പെട്ട ഒരു കായയുടെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.കോകോ ഡീ മേര്’ എന്ന പേര് മാത്രമാണ് റിമ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്. ഗൂഗിളില്‍ തിരയാനുള്ള ഉപദേശവും താരം നല്‍കിയിട്ടുണ്ട്. ’സെക്സി’ എന്നാണ് ഈ കായ വിശേഷിക്കപ്പെടുന്നത്.

ഈ കായയുടെ വില കണ്ടാല്‍ ഞെട്ടുമെന്ന് ഉറപ്പാണ്. 300 ഡോളര്‍ അഥവാ 22, 339.50 രൂപയാണ്. ഏകദേശം പത്തു വര്‍ഷം കൊണ്ടാണ് ഈ കായ പഴുക്കുന്നത്. സെയ്ഷെല്‍സില്‍ പോയി വരുന്നവര്‍ ഈ കായ ഒരു ഓര്‍മ്മയായും കൂടെ കൊണ്ടുവരാറുണ്ട്. പോപ്പ് കോണിന്റെ ഗന്ധമാണ് ഈ കായയ്ക്ക്.രസകരമായ കമന്‍്റുകളാണ് ആരാധകര്‍ മറുപടിയായി കുറിച്ചത്.ഇത് താനും വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് നടി മാളവിക മോഹനന് കമന്്റിട്ടു.