ഷാരുഖ് ചിത്രത്തിൽ നയൻതാരക്ക് പകരം സാമന്ത പ്രഭു !പക്ഷെ സത്യം ഇതാണ്

ലഹരി മരുന്ന് കേസുമായി ബന്ധ പെട്ട് മകൻ ആര്യൻ ഖാൻ അറസ്റ്റിൽ ആയതോടെ ഷാരു ഖാൻ ഷൂട്ടിങ്ങുകളിൽ നിന്നഎല്ലാം ബ്രേക്ക് അവുക യായിരുന്നു മകൻ അറസ്റ്റിലായതിനു പിന്നാലെ തന്റെ എല്ലാ ചിത്രങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ച് ഷാരുഖ് ഖാൻ മകന്റെ കേസിന്റെ കാര്യങ്ങൾക്കായി സമയം മാറ്റി വെച്ചിരുന്നു. ഷാരുഖ് ബ്രേക്ക് എടുത്തത് അദ്ദേഹത്തിന്റെ ചിത്രത്തെയും ബാധിച്ചു.നിമയിൽ നിന്ന് ഷാരുഖ് ഖാൻ ബ്രേക്ക് എടുത്തതിനാൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരുഖ് ഖാൻ ചിത്രത്തിൽ നയൻതാരയുടെ ഭാഗങ്ങൾ പറഞ്ഞ സമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ, മറ്റ് നിരവധി സിനികൾക്കായി നയൻതാര കരാർ ഒപ്പിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കാത്തിരിക്കാനും സാധ്യമല്ല. ഇക്കാരണത്താലാണ് നയൻതാര സിനിമയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഡേറ്റുകൾ തമ്മിലുണ്ടായ പ്രശ്നങ്ങളാണ് ഷാരുഖ് ചിത്രത്തിൽ നിന്ന് പിൻമാറാൻ നയൻതാരയെ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ആറ്റ്ലി ചിത്രത്തിനായി ഒക്ടോബറും നവംബറിന്റെ ആദ്യ പകുതിയുമായിരുന്നു നയൻതാര മാറ്റി വെച്ചിരുന്നത്.
നയൻതാര പിൻമാറിയ സാഹചര്യത്തിൽ സാമന്ത റൂത്ത് പ്രഭുവിനെ നയൻതാരയ്ക്ക് പകരമായി ഷാരുഖ് ഖാൻ – ആറ്റ്ലി ചിത്രത്തിലേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് വെറും റൂമറുകൾ മാത്രമാണെന്നും സാമന്ത ഈ ചിത്രത്തിൽ കാണില്ലെന്നുമാണ് റിപ്പോർട്ടുകൾഅതേസമയം, നയൻതാര തന്നെ ചിത്രത്തിൽ അഭിനയിക്കാനുള്ള സാധ്യതയുണ്ടെന്നും പുതിയ റിപ്പോർട്ടുകളുണ്ട്. നയൻതാരയെ പരിഗണിക്കുന്നതിന് മുമ്പ് സംവിധായകൻ ആറ്റ്ലി സാമന്തയെ ആയിരുന്നു ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ, വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് സാമന്ത ഈ ഓഫർ നിരസിക്കുകയായിരുന്നു. ഭർത്താവ് നാഗചൈതന്യയുമായി വേർപിരിയുകയാണെന്ന് കഴിഞ്ഞയിടെ സാമന്ത പ്രഖ്യാപിച്ചിരുന്നു.
.