ജീവിതത്തിൽ ഏറെ വേദനിപ്പിക്കുന്ന അധ്യായം ആണ് അത് ഷെമി!!

മിനിസ്‌ക്രീനിലെ വൃന്ദാവനം എന്ന സീരിയലിലൂടെ ആയിരുന്നു ഷെമി മാർട്ടിൻ എത്തിയത്. എയർ ഹോസ്റ്റ്സ് ആയി ജോലി നോക്കവേ ആയിരുന്നു ക്യാമറക്കു മുന്നിൽ താരം എത്തപ്പെട്ടത്. ഇപ്പോൾ ഷെമി സ്വന്തം സുജാത എന്ന സീരിയലിൽ ഒരു വേഷം ചെയ്യുകയാണ്. ഇപ്പോൾ താൻ ഒരു സിംഗിൾ അമ്മയാണ്. മക്കളാണ് എന്റെ ലോകം. തന്റെ ജീവിതത്തിലെ മോശ സമയത്തെ കുറിച്ച് തുറന്നു പറയുകയാണ് ഷെമി മാർട്ടിൻ. മക്കളെ കുറിച്ച് പറയുമ്പോൾ ആദ്യം ചോദ്യം ഉയരുക ഭർത്താവ് എവിടെ എന്നായിരിക്കും.ഷെമിയെ കുറിച്ച് അത് പറയുമ്പോൾ അതൊരു വേദനിപ്പിക്കുന്ന അധ്യായം ആണ്. മക്കളെ ചേർത്ത് പിടിച്ചു ജീവിതം മുന്നോട്ടു പോകുമ്പോളും വിവാഹം എന്ന് പറയുന്നത് ഉണങ്ങാത്ത ഒരു മുറിവാണ്.
ഇപ്പോളും ആ വേദനയിൽ നിന്നും ഞാൻ മുക്തയായിട്ടില്ല താരം പറയുന്നു. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടെ, സിനിമ മേഖലയിൽ ഉള്ള ആൾ തന്നെയാണ്. 2013 ൽ ആയിരുന്നു വിവാഹം, വിവാഹത്തിന് ശേഷം മകൾ ജനിച്ചു പിന്നാലെ തന്നെ മകനും എത്തി, അതോടു ശെരിക്കും ഒരു കുടുംബിനിയായി മറുവായിരുന്നു. ആപോളെക്കും പ്രശ്നങ്ങൾ തല പൊക്കാൻ തുടങ്ങിയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ. ഇരുവർക്കും ഒന്നിച്ചു പോകാൻ സാധിക്കില്ല എന്ന് തോന്നിയപ്പോൾ ബന്ധം വേര്പെടുത്തുകയും ചെയ്യ്തു. ഇപ്പോൾ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്റെ മക്കൾ ആണ് ഷെമി പറയുന്നു.
എന്റെ മക്കൾക്ക് വേണ്ടിയാണു ഞാൻ വീണ്ടും ക്യാമറയുടെ മുന്നിൽ എത്തുന്നത്. കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തണം എങ്കിൽ വരുമാനവും അതുപോലെ വേണം. തന്റെ ഏറ്റവും ഇഷ്ട്ടപെട്ട ജോലിയുടെ ണ്ഭാഗമാകാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് ഇപ്പോൾ. ഒരു ചുരുങ്ങിയ സമയം കൊണ്ട് തന്നെ തനറെ അഭിനയം കൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം ഉണ്ട് ഷെമി പറയുന്നു.