Politics

കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു ഷിബു ബേബിജോൺ.

കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍ രംഗത്ത്. ഡിസിസി അധ്യക്ഷന്മാരെ ചൊല്ലി നേതാക്കൾ  ഇപ്പോൾ പരസ്പരം പോരടിയ്ക്കുന്ന  സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പ്രസ്ഥാവനയുമായി ഷിബു ബേബി ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

‘പാര്‍ട്ടിയ്ക്കുള്ളിലെ തമ്മിലടിയെ ഇന്നത്തെ തലമുറ ഏറ്റവും അവജ്ഞയോടെ കാണുന്നത്. പുതിയ തലമുറയ്ക്ക് തമ്മില്‍തല്ലുന്നവരെ ഇഷ്ടമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനകാരണം . തമ്മില്‍ തല്ലുന്നവരെ വീണ്ടും പൊക്കിക്കൊണ്ടുവരിയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ആ തമ്മില്‍ തല്ലുന്നവരെ തന്നെ വീണ്ടും കാണുന്നത് ജനവിധി ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇത്’ എന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും കോണ്‍ഗ്രസ് ഇതുവരെ പാഠം പഠിച്ചില്ലെന്നുംഷിബു ബേബി ജോണ്‍ തിരുവനന്തപുരത്ത് ആരോപണം ഉന്നയിച്ചു

 

bb

എഴുപത്തഞ്ചും എണ്‍പതും വയസ്സുള്ളവരെയാണ് കേരളാ  കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ റിസര്‍ച്ച്‌ നടത്തി പാര്‍ട്ടിയെ മുന്നോട്ടു  നയിക്കാന്‍ കൊണ്ടുവരുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതല്ല . ഇനിയുള്ള കാലം യുവതലമുറയുടെ കൈകളിലായിരിക്കും പാർട്ടി അതുകൊണ്ട്  തന്നെ വരുംതലമുറയുടെ  മനസ്സറിഞ്ഞാവണം  ഇനിയുള്ള കാലങ്ങളിൽ പാർട്ടി പ്രവർത്തിക്കേണ്ടത്;പല രാഷ്ട്രീയ പാർട്ടികളും അത് പിന്തുടർന്നു കഴിഞ്ഞു.  ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കാന്‍ തന്നെപ്പോലുള്ളവര്‍ നിര്‍ബന്ധിതരാക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പിണറായി വിജയന്‍ ഏകാധിപതിയാണെന്ന് പറയുമ്ബോഴും 21 വയസ്സായ ഒരാളെ മേയറാക്കിയ പാര്‍ട്ടിയാണ് സി പി ഐ എം എന്ന് ഷിബു ബേബി ജോണ്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button