തനിക്കു ചെയ്യാൻ പറ്റാത്ത കാര്യം ആണ് എന്റെ മകൾക്കു കഴിഞ്ഞത് ശില്പ ബാല!!

‘കെമിസ്ട്രി’എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തു എത്തിയ നടിയാണ് ശില്പ ബാല. എന്നാലും മിനിസ്‌ക്രീനിലെ ആങ്കറിങ്ങിലൂടെ ആണ് പ്രേഷകർക്കു താരത്തെ സുപരിചിതയായി തീർന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടമാറിയ ശില് പ പിന്നീട് യു ട്യൂബിൽ സജീവമാകാൻ തുടങ്ങി. ഇപ്പോൾ സീ കേരളം സംപ്രേഷണം ചെയ്യുന്ന ഡാൻസ് കേരള ഡാൻസ് എന്ന പ്രോഗ്രമിന്റെ അവതാരക കൂടിയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പ്രേക്ഷകരുമായി പങ്കു വെക്കാറുണ്ട് , തന്റെ മകളുടെ വീഡിയോകളും യു ട്യൂബിൽ പങ്കു വെക്കാറുള്ള ശില്പ ഇപ്പോൾ പങ്കു വെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്.
വളരെ മനോഹരമായി ആണ് മകൾ ഹുല ഹൂപ് ചെയ്യുന്നത്. അതും നല്ല ക്യൂട്ട് ആയിട്ടാണ് മകൾ ചെയ്യുന്നത്. ശെരിക്കും തന്നെ അതിൽ വളരെ അത്ഭുതം ഉണ്ടാകുന്നു എന്നാണ് ശില്പ പറയുന്നതു. തനിക്കു ഒരിക്കലും ഇങ്ങനെ ചെയ്യാൻ പറ്റിയിട്ടില്ല താരം പറയുന്നു, ഞാൻ വർക്ക് ഔട്ട് ചെയ്യുന്നതിൽ വളരെ വത്യസ്ഥവും, കൗതുകരവുമായിട്ടാണ് മകൾ ചെയ്യുന്നത് എന്നാണ് മകളുടെ ഈ വീഡിയോക്ക് ശില്പ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
സത്യത്തിൽ ഇവൾ ചെയ്യുന്നത് എങ്ങനെയാണ് വളരെ ബുദ്ധിമുട്ടാണ് ഇങ്ങനെ ഹുല ഹൂപ് ചെയ്യാൻ ശില്പ പറയുന്നു. താൻ ഇതുപോലെ നിരവധി തവണ നോക്കിയതാണ് എന്നാൽ പരാചയം ആണ് സംഭവിച്ചത്. മകളുടെ ഈ വീഡിയോ കണ്ടു നിരവധി താരങ്ങൾ കമെന്റ് അറിയിച്ചിട്ടുണ്ട് ഷഫ്ന, അപർണ്ണ തോമസ്, മാളവിക കൃഷ്ണ ദാസ്.