ഒരു ഷൂട്ടിന് വേണ്ടി താൻ ചെയ്യുന്ന സിംപിൾ മേക്കപ്പ് ഇങ്ങനെയാണ്, ശ്രദ്ധ നേടി ശിൽപ ബാലയുടെ വീഡിയോ

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പലപ്പോഴായി പലതരം വീഡിയോ പങ്കുവെച്ച് ശില്പ പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്, താരത്തിന്റെ വീഡിയോ എല്ലാം ഏറെ ശ്രദ്ധ നേടാറുമുണ്ട്, ഇപ്പോൾ താൻ ഒരു ഷൂട്ടിന് വേണ്ടി എങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നത് എന്ന് പ്രേക്ഷകരെ കാണിച്ചിരിക്കുകയാണ് താരം, സിംപിൾ മേക്കപ്പാണ് താരം ചെയ്യുന്നത്, മിർച്ചി മ്യൂസിക്ക് അവാർഡിന് പോകുന്ന സമയത്ത് താൻ മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്, താൻ എന്തൊക്കെ പ്രോഡക്റ്റാണ് ഉപയോഗിക്കുന്നത് എന്നെല്ലാം ശില്പ വീഡോയോയിൽ പറയുന്നത്, പെൺകുട്ടികൾക്ക് വളരെ ഉപയോഗ പ്രധമായ ഒരു വീഡിയോ ആണിത്, ഒരു പ്രൊഡക്ടിന്റെ ഗുണവും അത് ഉപയോഗിക്കേണ്ട രീതിയും എല്ലാം വളരെ വ്യക്തമായി താരം വീഡിയോയിൽ പറയുന്നുണ്ട്. നമ്മൾ മുഖത്തു ഓരോ മേക്കപ്പ് പ്രോഡക്റ്റും എങ്ങനെയാണ് അപ്പ്ളൈ ചെയ്യേണ്ടത് എന്നും താരം വ്യക്തമാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ശിൽപയുടെ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്, നിരവധി പേരാണ് വീഡിയോയ്ക്ക് ഓരോ അഭിപ്രായങ്ങൾ ചോദിച്ച് എത്തുന്നത്, എല്ലാ പെൺകുട്ടികളും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്.