വരൂ കണ്ണെഴുതാൻ പഠിക്കാം, മനോഹരമായി എങ്ങനെ കണ്ണുകൾ എഴുതാമെന്ന് കാണിച്ച് ശില്പ ബാല

ഓർക്കുക വല്ലപ്പോഴുംമെന്ന മലയാള സിനിമയിലൂടെ കടന്നു വന്ന താരമാണ് ശില്പ ബാല. അതിനു ശേഷം കെമിസ്ട്രി, ആഗതൻ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.സിനിമയിൽ അല്ലാതെ അവതരണത്തിലും മികവ് പുലർത്തി. അതിനു ശേഷം കെമിസ്ട്രി, ആഗതൻ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളുമെല്ലാം വളരെപ്പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. മലയാള ടിവിയിലെ ആങ്കർമാരിൽ ഒരാളാണ് ശിൽപ ബാല. ‘ഡാൻസ് കേരള ഡാൻസ് ‘ എന്ന ഡാൻസ് റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു ശിൽപ .സാമൂഹികമായി പ്രസക്തമായ വിഷയങ്ങളിൽ അഭിപ്രായം പങ്കിടാൻ മടിയില്ലാത്ത ഒരു താരം കൂടിയാണ് ശില്പ ബാല, അടുത്തിടെ ആയിരുന്നു താരം ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചത്.

തന്റെ എല്ലാ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി ശില്പ തന്റെ യൂട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്, താരത്തിന്റെ വീഡിയോസ് എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്, ഇപ്പോൾ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഈത്തവണ ശില്പ എത്തിയിരിക്കുന്നത് മനോഹരമായി എങ്ങനെ കണ്ണിനു മുകളിൽ എഴുതാം എന്നാണ്, ഓരോ ഡ്രസിങ്ങിനും എങ്ങനെയൊക്കെ കണ്ണെഴുതാമെന്നാണ് ശില്പ പറയുന്നത്, ഡെയ്‌ലി ലൂക്കിന് വേണ്ടി എങ്ങനെ കണ്ണെഴുതാം, പാർട്ടി ലുക്കിന് വേണ്ടി എങ്ങനെ കണ്ണെഴുതാം എന്നാണ് ശില്പ കാണിച്ചിരിക്കുന്നത്, സിംപിൾ സ്റ്റൈലിൽ തുടങ്ങി ഹെവി സ്റ്റെയിലിലേക്ക് താരം കണ്ണെഴുതി കാണിക്കുന്നത്, വളരെ പെട്ടെന്ന് തന്നെ ശിൽപയുടെ ഈ വീഡിയോ ഏറെ ശ്രദ്ധ നേടി, നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് അഭിപ്രായവുമായി എത്തുന്നത്.
വീഡിയോ കാണാം