യൂട്യൂബിൽ തരംഗമായി ശില്‍പബാലയും കൂട്ടരും

അവതാരക ആയും നടിയായും തിളങ്ങിയ താരമാണ് ശില്‍പബാല. കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ശില്‍പയുടെ വിവാഹം. 2016 ആഗസ്റ്റിലായിരുന്നു ശില്‍പയെ കാസര്‍കോഡ് സ്വദേശിയായ ഡോ വിഷ്ണു ഗോപാൽ സ്വന്തമാക്കിയത്. ഇതിന് പിന്നാലെ അധികം വൈകാതെ ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയും കടന്നുവന്നു. ഇപ്പോള്‍ രണ്ടുവയസ്സുകാരിയായ യാമിയാണ് ഇരുവരുടെയും ലോകം.

അമ്മയായതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ശില്‍പ. കുഞ്ഞിപെണ്ണിനൊപ്പം ഓരോ നിമിഷവും അത് ആസ്വദിക്കുന്ന താരം മകളുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോളിതാ യൂട്യൂബ് താരങ്ങളായ ജീവക്കും അപർണ തോമസ്സിനും ഒപ്പം വിശ്രമം വേളകൾ ആനന്ദകരമാകുകയാണ്. ആദ്യമായിട്ടാണ് അപർണയും ശില്പയും നേരിൽ കാണുന്നത് അതുകൊണ്ട് വളരെ സന്തോഷത്തിലാണ് ഇരുവരും.

സിപ്പളാ എന്നാണ് ശിൽപയെ ജീവ വിളിക്കുന്നത് ഏറെ നാളത്തെ പരിചയമാണ് ഇരുവരും. ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവായിരുന്നു അപര്‍ണ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ്. ശിൽപയുടെ ക്ഷണം സ്വീകരിച്ചാണ് ജീവയും അപർണയും യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്. ഈ നിമിഷങ്ങൾ ഒരിക്കലും മറക്കില്ലെന്ന് ഇനിയും ഒത്തു കൂടുമെന്നും ജീവയും അപർണയും ശില്പയോട് പറഞ്ഞു