“എല്ലാം അറിയാമല്ലേ” എന്ന ആക്ഷേപം… മഹത്തായ ഇന്ത്യൻ അടുക്കള’ ചർച്ചയാകുന്നു

നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കൃത്യമായ രാഷ്ട്രീയമാണ് വിളിച്ചുപറയുന്നത്.കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നു പറയുന്നത് പോലെ എല്ലാം സഹിച്ചും ശീലിച്ചും ജീവിക്കാൻ ആണെങ്കിൽ അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ ജീവിക്കേണ്ടി വരുമെന്നു പറയുകയാണ് എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളൻ.
സെക്‌സിന് ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ “എല്ലാം അറിയാമല്ലേ” എന്ന ആക്ഷേപം. ഫോർപ്ളേ ഇല്ലാതെ സെക്‌സ് ചെയ്യുമ്പോൾ അവൾക്ക് വേദനിക്കുന്നത് കൊണ്ട് അവൾ അത് ആവശ്യപ്പെടുന്നു. സ്ത്രീക്ക് പുരുഷനെ പോലെ അതിവേഗം വികാരം വരില്ല. യോനിയിൽ വെറ്റ് ആകാതെ സാധനം നേരെ എടുത്തു അങ്ങോട്ട് വെച്ചാൽ അവൾക്കത് അത്ര സുഖമുണ്ടാകില്ല. മതിയായ ലൂബ്രിക്കേഷൻ വന്ന് അവിടെ നനവ് വന്നാൽ മാത്രമേ അവൾക്ക് വേദന കൂടാതെ സെക്‌സ് അസ്വദിക്കാനാകു എന്ന് എഴുത്തുകാരിയും ഡോക്ടറുമായ ഷിനു ശ്യാമളൻ.
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ കുടുംബത്തോടെ ഇരുന്ന് കാണേണ്ട ഒന്നാണ്. നമ്മുടെ ചിന്താഗതി മാറേണ്ട ഒരുപാട് കാര്യങ്ങൾ അതിൽ വരച്ചു കാട്ടുന്നുണ്ട്. ഇഷ്ടപ്പെട്ടു എന്നും ഷിനു ശ്യാമളൻ കൂട്ടി ചേർത്തു.