ഒരുകാലത്ത് അത്തരം വസ്ത്രങ്ങൾ ഇടാൻ മടിച്ചിരുന്നു, പിന്നീട് അത് ധരിക്കേണ്ടി വന്നു

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. 1984 ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന വെള്ളിത്തിരയിൽ എത്തിയത്. ചെറിയ സമയം കൊണ്ട് തന്നെ നടി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1980- 2000 കാലഘട്ടത്തിൽ ശോഭന മലയാള സിനിമയിൽ സജീവമായിരുന്നു.
മികച്ച കഥാപാത്രങ്ങളാണ് ശോഭന മലയാളി പ്രേക്ഷകർക്ക് നൽകിയത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ നടിയുടെ കഥാപാത്രങ്ങൾ ചർച്ചാ വിഷയമാണ്. ഇപ്പോഴിത ശോഭനയെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തായ ജോണ്‍പോള്‍. വനിതയുടെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന സ്പെഷ്യല്‍ പംക്തിയിലാണ് ഈ അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് ജോണ്‍പോള്‍ വെളിപ്പെടുത്തുന്നത്. ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ…അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചർച്ച ചെയ്യുമ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്‍റെ ഓരത്തുള്ള നാട്ടിൻ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്. വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു.
അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകൾ കാണുന്ന രീതിയിൽ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമിൽ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു. അവൾ കാടിന്‍റെ പരിസരത്തെ പെൺകുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സിൽ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാൻ ശോഭന തീർത്തും വിസമ്മതിച്ചു. പക്ഷേ പിൽക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാൻ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോൾ ശോഭനയുടെ മറുപടി ഇതായിരുന്നു. “ഞാൻ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തിൽ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു”. ജോൺ പോൾ കൂട്ടി ചേർത്തു.
സിനിമയിൽ നിന്ന് ഒരു ഇടവേളയെടുത്ത് നൃത്തത്തിൽ സജീവമാകുകയായിരുന്നു ശോഭന. സ്വന്തമായി ഒരു ഡാൻസ് സ്കൂൾ നടത്തുകയാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷം 2020 ആദ്യം പുറത്തിറങ്ങിയ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു. സുരേഷ് ഗോപിയുടെ നായികയായിട്ടായിരുന്നു ശോഭന എത്തിയത്. മലയാളി പ്രേക്ഷകരുടെ മറ്റൊരു പ്രിയപ്പെട്ട ജോഡിയാണ് സുരേഷ് ഗോപിയും-ശോഭനയും . എന്തിരുന്നാലും വര്ഷങ്ങള്ക്കു ശേഷം ശോഭന സ്‌ക്രീനി വന്നു എന്ന ഒറ്റ കാര്യം കൊണ്ട് മാത്രമാണ് സിനിമ ഹിറ്റ് ആയതു. കല്യാണി പ്രിയദർശനും ദുൽഖറും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു.സിനിമ ഫീൽഡിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണു താരം
.