CelebratiesFilm News

എന്നോട് ചിരട്ടയെടുത്ത് തെണ്ടാൻ പറഞ്ഞു, മകനും മരുമകൾക്കും എതിരെ കേസ്

ആരും അറിയാത്ത മീനമ്മയുടെ കണ്ണ് അലിയിപ്പിക്കുന്ന ജീവിതം

നാടക രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മീന ഗണേഷ്. നമ്മുടെ മലയാള സിനിമയിലെ നിരവധി അമ്മ കഥാപാത്രങ്ങൾ അവിസ്മരണനീയമാക്കിയ അതുല്യ പ്രതിഭയാണ് മീനാമ്മ.. നൂറിൽ അധികം സിനിമകളിൽ വേഷമിട്ട താരം മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിൽ തന്നെ താരത്തിന് നല്ല പ്രതികരണമാണ്പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. പിന്നീടങ്ങോട്ട് സൂപ്പർ താരങ്ങളുടെവരെ നിരവധി ‘അമ്മ റോളുകൾ താരം കൈകാര്യം ചെയ്തിരുന്നു..

എന്നാൽ ഇപ്പോൾ താരം എവിടെയാണ് എന്ന് സിനിമ മേഖലയിൽ ഉള്ളവർക്ക് പോലും അറിയില്ല. ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ തനിച്ചായ താരത്തെ കുറിച്ച് യാതൊരു അറിവും സിനിമ മേഖലയിലുള്ളവർക്ക് പോലും ഇല്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം. അതുമാത്രമല്ല അതിലും വേദനിക്കുന്ന ചില തുറന്ന് പറച്ചിലുകളാണ് ആ ‘അമ്മ നടത്തിയിരിക്കുന്നത്, കരഞ്ഞുകൊണ്ടാണ് ആ അമ്മ ഇത് പറയുന്നത്… തനിക്ക് രണ്ട് മക്കൾഃണ് ഉള്ളത് ഒരു മോളും ഒരു ഒരു മോനും അവരെ താൻ വളരെ കഷ്ടപെട്ടിട്ടാണ് വളർത്തിയത്, രാവും പകലും പണിയെടുത്ത് പട്ടിണി കിടന്നിട്ടാണ് അവരെ വളർത്തിയത് അതും ഒരു ബുദ്ധിമുട്ടുകളും അറിയിക്കാതെ രാജകുമാരനും രാജകുമാരിയുമായിട്ടാണ് ഞാൻ നോക്കിയത് .. പക്ഷെ ഇപ്പോൾ തന്റെ മകൻ തന്നെ കൈയ്യൊഴിഞ്ഞു അതിൽ എനിക്ക് അതീവമായ സങ്കടം ഉണ്ട് എന്നും പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

പക്ഷെ എന്റെ മകൾ അവൾ എന്നെ സ്നേഹിക്കുന്നു ആ സ്നേഹത്തിനു മുമ്പിലാണ് ഞാനിപ്പോൾ ജീവിക്കുന്നത്. അവൾ എന്റെ എല്ലാ കാര്യങ്ങളും നോക്കുന്നുണ്ട് മരുന്നായാ യും ആഹാരമായാലും എല്ലാം… ഞാൻ പലപ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു.. എന്തിനാണ് ഞാൻ ഇങ്ങനെ ജീവിക്കുന്നത്…. ഞാൻ എന്റെ കടമകൾ എല്ലാം വളരെ ഭംഗിയായി ചെയ്തുകഴിഞ്ഞ ആളാണ് ഇനി ഇങ്ങനെ മനപ്രയാസം അനുഭവിച്ച് എന്തിനാണ് ഇനിയും ജീവിച്ചിരിക്കുന്നത്… ഞാൻ ഇവിടെ തനിച്ചാണ് എന്ത് ചെയ്താലും ആരും അറിയില്ല.. എന്നൊക്കെ എപ്പോഴും ഞാൻ ചിന്തിക്കും… പക്ഷെ തെന്റെ പേരക്കുട്ടിയുടെ സ്നേഹത്തിനു മുമ്പിൽ അതെല്ലാം താൻ മറക്കുന്നത് എന്നും ആ ‘അമ്മ പറയുന്നു.. എന്റെ മകളെ പോലെത്തന്നെ വളരെ സ്നേഹമുള്ള ആളാണ് എന്റെ മരുമകൻ എനിക്ക് വേണമെങ്കിൽ അവരുടെ കൂടെ നിൽക്കാം എപ്പോഴും അവർ എന്നെ വിളിക്കും പക്ഷെ എന്റെ ജീവിതത്തിൽ എനിക്ക് വലിയൊരു അബദ്ധം പറ്റി…. താനിപ്പോൾ താമസിക്കുന്ന വീടും സ്ഥലവും എന്റെ മകൻ എന്നെ പൊന്നുപോലെ നോക്കിക്കൊള്ളാം യെന്ന് പറഞ്ഞ് സ്നേഹം കാണിച്ച് എന്റെ മരണശേഷം അവന് എന്ന രീതിയിൽ അവൻ എഴുതിവാങ്ങിച്ചു… എനിക്ക് എന്റെ വീട്ടിൽ കിടന്ന് തന്നെ മരിക്കണമെന്ന് ഒരു ആഗ്രഹമുണ്ട് അതുകൊണ്ടാണ് ഇവിടെ തന്നെ ഒറ്റക്കാണെങ്കിലും താമസിക്കുന്നത്…

എന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് പക്ഷെ എന്റെ മകന്റെ സ്നേഹം അതെനിക്ക് നഷ്ടപ്പെട്ടു… അതുപോലെ എന്റെ വീട്ടിൽ ഒരു ഉപകരണങ്ങൾപ്പോലുമില്ല അതെല്ലാം എന്റെ മകനും മരുമകളും കൂടി പെറുക്കിക്കൊണ്ടുപോയി… മിക്സി ഫ്രിഡ്ജ് അലമാര കട്ടിൽ കിടക്ക എന്ന് കൂടാതെ കണക്ക് പറയുകയാണെങ്കിൽ ഏകദേശം ഒരു 300000 രൂപയുടെ പാത്രങ്ങൾ, പിന്നെ തന്റെ കുറച്ച് സ്വർണം അത് ലോക്കറിൽ വെക്കാമെന്നു പറഞ്ഞാണ് അവർ കൊണ്ടുപോയത്… പോട്ടെ എല്ലാം കൊണ്ടുപോയ്‌ക്കോട്ടെ… എനിക്ക് സഹിക്കാൻ വയ്യാതെ ഞാൻ ഇത് പോലീസ് കേസ് ആക്കിയിരുന്നു.. പോലീസുകാർ പറഞ്ഞു അമ്മയുടെ സാധങ്ങൾ എല്ലാം അമ്മക്ക് തിരികെ വാങ്ങിച്ചുതരാമെന്ന്… ഞാൻ പറഞ്ഞു വേണ്ട എനിക്കൊന്നും വേണ്ട അവർ യെടുത്തോട്ടെയെന്ന്… പിന്നെ ആ പെണ്ണ് മകന്റെ ഭാര്യ അവൾ ഇവിടുന്നു എല്ലാപാത്രങ്ങളൂം സാധങ്ങളും പെറുക്കിയെടുത്തപ്പോൾ ഞാൻ പറഞ്ഞു മോളെ രണ്ടു പാത്രമെങ്കിലും അവിടെ വെക്ക് …. എനിക്ക് പിച്ച തെണ്ടാനെങ്കിലും രണ്ടു പാത്രം അവിടെ വെക്ക് എന്നുഞാൻ പറഞ്ഞപ്പോൾ അവൾ പറയുകയാണ് ചിരട്ട എടുത്തുകൊണ്ട് ഞാൻ തെണ്ടാൻ പോയാൽ മതിയെന്ന്.. ഇതെല്ലം കേട്ട് ഒന്നും മിണ്ടാതെ തന്റെ മകനും അവളുടെ കൂടെ നിൽപ്പുണ്ട്.. ഒരമ്മക്കും സഹിക്കാനാവാത്ത അത്രയും വിഷമം എന്റെ മകനും മരുമകളും എനിക്കുതന്നുകഴിഞ്ഞു എന്നും ആ ‘അമ്മ നിറഞ്ഞ കണ്ണുകളോടെ തുറന്ന് പറയുന്നു…

ആ ‘അമ്മ പറഞ്ഞ ഓരോ വാക്കുകളും മീനമ്മയെ സ്നേഹിക്കുന്ന ഓരോ മലയാളിയെയും വിഷമത്തിലാക്കിയിരിക്കുകയാണ്… ഏതായാലും ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു കൊടുത്താൽ കൊല്ലത്തുംകിട്ടും ‘ അമ്മ എന്ന വാക്കിന്റെ അർദ്ധം അത് വാക്കുകൾക്ക് അതീതമാണ്.. ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ അവർ അർഹിക്കുന്ന സ്നേഹവും പരിചരണവും നൽകുക.. അത് അവരുടെ അവകാശമാണ്..

Back to top button