അണ്ണാത്തെ ചിത്രത്തിനെ ഷൂട്ടിങ് വിശേഷങ്ങൾ പങ്കുവെച്ച് സംവിധയകാൻ ശിവ

കൊവിഡ് 19 ന്റെ രണ്ടാം തരംഗം അതി ക്രൂരമായി വ്യാപിച്ചുകൊണ്ടിരിയ്ക്കുകയാണ്. ശ്വാസം കിട്ടാതെ ആളുകള്‍ മരിച്ച് വീഴുന്നു. ഈ ഒരു ഭീകരാവസ്ഥയിലും ജോലി ചെയ്യാതെ നിവൃത്തി ഇല്ലല്ലോ. വളരെ അധികം സുരക്ഷ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാണ് രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹൈദരബാദിലെ രാമോജി റാവു ഫിലിം സെറ്റില്‍ പ്രത്യേക സെറ്റിട്ടിരിയ്ക്കുകയാണ്. ചിത്രത്തിൽ രജനികാന്തിനൊപ്പം നയൻതാരയാണ് നായികയായി എത്തുന്നത്.
കൊവിഡ് 19 രണ്ടാം തരംഗത്തെയും, രജനികാന്തിന്റെ ആരോഗ്യ പ്രശ്‌നത്തെയും തുടര്‍ന്ന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് വീണ്ടും പുനരാരംഭിച്ചിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരബാദില്‍ വച്ചു നടക്കുന്ന അണ്ണാത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നയന്‍താര തിരിച്ചെത്തിയിരുന്നു,. വിഷു ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ നയന്‍താരയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരുന്നു . വിഷു ആഘോഷത്തിന്റെ ഭാഗമായിട്ടാണ് നയന്‍താര അണ്ണാത്തെ ചിത്രത്തിന്റെ ഷൂട്ടിങില്‍ നിന്നും ഇടവേള എടുത്തത്. വിഘ്‌നേശ് ശിവനൊപ്പം കൊച്ചിയിലായിരുന്നു നയന്റെ വിഷു ആഘോഷം.
ഇപ്പോൾ ലൊക്കേഷനിലെ സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പറയുന്നതിങ്ങനെ …. സെറ്റില്‍ ആദ്യമായി എത്തുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു ആശുപത്രിയില്‍ എത്തിയത് പോലെ തോന്നാം. അങ്ങനെയാണ് എല്ലാവരെയും കാണാന്‍ സാധിയ്ക്കുക. സെറ്റിലേക്ക് ആദ്യമായി വരുന്നവരുടെ ദേഹത്ത് മുഴുവന്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും. പിപിഇ സ്യൂട്ട് ധരിച്ച്, രണ്ട് മാസ്‌ക്കും, ഫേസ് ഷയില്‍ഡും ധരിച്ച് മാത്രമേ അകത്തേക്ക് കടത്തി വിടുകയുള്ളൂ.
എടുത്തുകൊണ്ടിരിയ്ക്കുന്ന ഷോട്ടില്‍ അഭിനയിക്കുന്നവരല്ലാതെ ആരും മാസ്‌ക് മാറ്റാന്‍ പാടില്ല. സിനിമയുടെ ഷൂട്ടിങ് നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, സുരക്ഷാ നിര്‍ദ്ദേശങ്ങളും സംവിധായകന്‍ നിരന്തരം നല്‍കിക്കൊണ്ടിരിയ്ക്കും.
എന്നാൽ അണ്ണാത്തെ ഷൂട്ടിങ് സെറ്റില്‍ രജനികാന്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശിവ പറയുന്നു. ഇപ്പോള്‍ പ്രസവിച്ചു വീണ കുഞ്ഞിനെ പോലെയാണ് അദ്ദേഹത്തെ പരിപാലിയ്ക്കുന്നത്. ആരെയും അടുത്തേക്ക് അടുപ്പിയ്ക്കുന്നില്ലത്രെ. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എല്ലാവരും പത്ത് അടി അകന്ന് നില്‍ക്കണം. സംവിധായകന്‍ രജനികാന്തിനോട് സംസാരിക്കുന്നത് പോലും നല്- അഞ്ച് അടി മാറി നിന്നാണ്. കൂടെ അഭിനയിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും രജനികാന്തിനെ തൊടാന്‍ പോലും അനുവാദമില്ല. കൂടെ അഭിനയിക്കുന്നവര്‍ തന്നെ കഴിയുന്നത്ര വിട്ട് നിന്ന് അഭിനയിക്കണമത്രെ. രജനികാന്തിന്റെ മേക്കപ്പും കാര്യങ്ങളും എല്ലാം നോക്കുന്നത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മാത്രമാണ്.
രജനികാന്തിനെയും നയന്‍താരയെയും കൂടാതെ ഒരു വന്‍ താരനിര ചിത്രത്തിലുണ്ട്. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ഡി ഇമ്മാനാണ്.