CelebratiesFilm News

പുതിയ വിവാദ പ്രണയവുമായി ശ്രുതി ഹസ്സൻ

വിവാദപ്രണയത്തിൽ നയൻതാരയെ കടത്തിവെട്ടി ശ്രുതി ഹസ്സൻ

തെന്നിഇന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ശ്രുതി ഹാസൻ !! ഗോസിപ്പു കോളങ്ങളിൽ എപ്പോഴും ശ്രുതി ഒരു സംസാര വിഷയമാണ്… അതിനു പ്രധാന കാരണം താരത്തിന്റെ പ്രണയം തന്നെയാണ്. നയന്താരയെപോലെതന്നെ കാമുകന്മാരുടെ കാര്യത്തിൽ ഒരു കുറവുമില്ലാത്ത ആളാണ് ശ്രുതി ഹാസൻ !! കഴിഞ്ഞ ദിവസമാണ് താരം തന്റെ 35ാം പിറന്നാള്‍ ആഘോഷിച്ചത്. കുടുംബത്തോടും സുഹൃത്തുക്കളോടും ഒന്നിച്ച് വളരെ വലിയ പാർട്ടിയായിരുന്നു താരം നടത്തിയിരുന്നത്.. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ പ്രണയം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്.

ശന്തനു ഹസാരിക എന്ന യുവാവാണ് ശ്രുതിയുടെ പുതിയ കാമുകനെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി സ്വദേശിയായ ശന്തനു ഡൂഡിള്‍ ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമാണ്. പിറന്നാള്‍ ആഘോഷത്തില്‍ ശ്രുതിക്കൊപ്പം നിറഞ്ഞു നില്‍ക്കുകയായിരുന്നു ശാന്തനു. ശ്രുതിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്കൊണ്ട് ഇരുവരും കെട്ടിപ്പിച്ചുനിൽക്കുന്ന ചിത്രം ശാന്തനു തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ചത്. തന്റെ പിറന്നാള്‍ സ്പെഷ്യലാക്കിയതിന് നന്ദി എന്നായിരുന്നു ശ്രുതിയുടെ മറുപടി. തന്റെ ഇഷ്ടനിറമായ കറുപ്പാണ് പിറന്നാള്‍ ദിനത്തിലും അണിയാന്‍ താരം തിരഞ്ഞെടുതിരുന്നത്..

ഇതിനുമുൻപ് ലണ്ടന്‍ സ്വദേശിയായ നടന്‍ മൈക്കിള്‍ കൊര്‍സലെയുമായി ശ്രുതി ഹാസന്‍ പ്രണയത്തിലായിരുന്നു. ഇദ്ദേഹം ആര്‍ട്ടിസ്റ്റും സംഗീതജ്ഞനുമായിരുന്നു. പ്രായത്തിലായതുമുതൽ ഇവർ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്… കൂടാതെ ഇരുവരും പൊതുവിടങ്ങളിലും ചടങ്ങുകളിലും ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. നാല് വര്‍ഷത്തെ പ്രണയം ഒരു വര്‍ഷം മുന്‍പ് ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഇവരുടെയും പ്രണയവും വേര്പിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു… ജീവിതത്തില്‍ തനിക്ക് ഒരേയൊരു പ്രണയമേ ഉണ്ടായിട്ടുളളൂവെന്നും അത് നല്ലൊരു അനുഭവമായിരുന്നെന്നുമാണ് വേര്‍പിരിയലിനുശേഷം ശ്രുതി പറഞ്ഞിരുന്നത് . “വളരെ കൂളും ഇമോഷണലും കൂടാതെ നിഷ്കളങ്കയുമായ വ്യക്തിയാണ് താനെന്നും . ഇതറിയാവുന്നതുകൊണ്ടുതന്നെ തനിക്ക് ചുറ്റുമുളളവര്‍ തന്റെ മേല്‍ കൂടുതൽ അധികാരം കാണിക്കാറുണ്ടെന്നും ശ്രുതി പറയുന്നു. വേർപിയലിനു ശേഷം മൈക്കിളിന്റെ മറുപടി ഇങ്ങനെയായിരുന്നു… ‘ജീവിതം ഞങ്ങളെ ഭൂമിയുടെ രണ്ടറ്റത്താക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ഇനി ഞങ്ങളുടെ യാത്ര തനിച്ചായിരിക്കും. എന്നിരുന്നാലും ശ്രുതി എനിക്ക് പ്രിയപ്പെട്ടവളായിരിക്കും’ എന്നായിരുന്നു….. മൈക്കിളിന്റെ വാക്കുകൾ…

ശ്രുതിയുടെ സഹോദരി അക്ഷര ഹാസനും ബര്ത്ഡേ സെലിബ്രേഷനിൽ ശ്രുതിക്കൊപ്പമുണ്ടായിരുന്നു . നടി തമന്നയടക്കമുള്ള ശ്രുതിയുടെ നിരവധി സുഹൃത്തുക്കള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശ്രുതിയുടെ അടുത്ത സുഹൃത്താണ് തമന്ന… അടുത്തിടെ തമ്മയെ കുറിച്ച് ശ്രുതിനടത്തിയ ചില കമന്റുകൾ ആരാധകർ ഏറ്റെടുത്തിരുന്നു.. തമന്ന, എന്തൊരു സെക്സിയാണ് ഞാൻ ഒരു പയ്യൻ ആയിരുന്നെങ്കിൽ തമന്നയെ പ്രൊപ്പോസ് ചെയ്തേനെ എന്നായിരുന്നു ശ്രുതിയുടെ കമന്റ്… ഏതായാലും ശ്രുതിയുടെ പുതിയ കാമുകന്റെ പിറകെയാണ് ഇപ്പോൾ സൈബർ ലോകം…..

Back to top button