അദ്ദേഹവും ഒരു നടനല്ലേ? നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിനും ആഗ്രഹമില്ലേ?
കഴിവുള്ളവർ ഉയർന്ന് വരട്ടെ- സിജു വിൽസൺ

സിജു വില്‍സന്‍…. പേരുകേട്ടാൽ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാവുന്ന ആളല്ല എങ്കിലും കണ്ടാൽ എല്ലാവരും സ്നേഹിക്കുന്ന ഇഷ്ടപെടുന്ന ഒരു നടനാണ് അദ്ദേഹം… മലർവാടി ആർട്സ് ക്ലബ്ബ് ആണ് താരത്തിന്റെ ആദ്യ ചിത്രം പക്ഷെ പ്രേമം എന്ന ചിത്രമാണ് സിജുവിനെ മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത് … ഒമർ ലുലു ചിത്രമായ ഹാപ്പി വെഡിങ്ങിൽ നായകനായി തിളങ്ങിയ സിജു പിന്നീടങ്ങോട്ട് ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്തിരുന്നു… ഇപ്പോൾ ഏവരെയും ഞെട്ടിപ്പിക്കുന്ന മേക്കോവറാണ് താരം നടത്തിയിക്കുന്നത്.. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ വിനയന്‍ തന്റെ പുതിയ ചിത്രം ‘പത്തൊമ്ബതാം നൂറ്റാണ്ട്’ ലെ നായകനെ വെളിപ്പെടുത്തിയത്. ചിത്രത്തിനായി സിജു വില്‍സന്‍ നടത്തിയ മേക്കോവര്‍ ആരാധകരെ അമ്ബരപ്പിക്കുകയാണ്.
സിഞ്ജുവിന്റെ ഈ മാറ്റം മറ്റ് യുവ നായകന്മാർക്ക് ഒരു വെല്ലുവിളിയാകും എന്നാണ് ആരധകർ പറയുന്നത്… മറ്റ് ചിലർ അദ്ദേഹവും ഒരു നടനല്ലേ നല്ല ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിനും ആഗ്രഹമില്ലേ കഴിവുള്ളവർ ഉയർന്ന് വരട്ടെ എന്നൊകെക്കെയാണ് കൂടുതൽ പേരും അഭിപ്രയപെടുന്നത്… ചിത്രത്തിനായി കഴിഞ്ഞ ആറ് മാസമായി സിജു കളരി പഠിക്കുന്നുണ്ട്. ഇതിന് പുറമെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് ബോഡിയിലും സിജു മാറ്റം വരുത്തുകയാണ്. മസില്‍ ബോഡിയുമായി കട്ട മാസ് ലുക്കിലാണ് സിജു ചിത്രത്തില്‍ എത്തിയിരിക്കുന്നത്. നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളികൾക്ക് അത്ര പരിച്ഛനല്ലാത്ത ചരിത്ര വീരനാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.. അതുകൊണ്ടുതന്നെ അധികം പ്രകീർത്തിക്കാത്ത ഒരു ഹീറോ ആയി ആണ് സിജു അഭിനയിക്കാൻ പോകുന്നത്. ഈ ഒരു ചരിത്ര പരുഷനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നു എന്നും , തനിക്ക് മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും അദ്ദേഹത്തെ അറിയില്ല എന്നാണ് തോന്നുന്നത് എന്നും സിജു പറയുന്നു . പക്ഷ അദ്ദേഹം അറിയപ്പെടേണ്ട വ്യക്തിയാണ്. അദ്ദേഹത്തിന്റെ സമരങ്ങളെക്കുറിച്ചും സമരരീതികളെക്കുറിച്ചും വിനയൻ സാർ പറയുമ്പോഴാണ് താൻ അറിയുന്നത് എന്നും . പിന്നീട് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു, ഒരുപാടു വായിച്ചു. എല്ലാവരാലും അറിയപ്പെടേണ്ട ആദരവ് അർഹിക്കുന്ന ഒരു ഹീറോയാണ് ആറാട്ടുപുഴ വേലായുധ പണിക്കർ എന്നും താരം പറയുന്നു . അത്തരമൊരു ഇതിഹാസ നായകനെ സ്ക്രീനിൽ കൊണ്ടുവരിക എന്നുള്ളത് വളരെ വലിയ കാര്യം തന്നെയാണ്. അതിൽ ഒരു പാളിച്ചയും സംഭവിക്കാതെ ഏറ്റവും ഗംഭീരമായി അവതരിപ്പിക്കാൻ കഴിയണം എന്നാണു താൻ ആഗ്രഹിക്കുന്നത് എന്നും സിജു തുറന്ന് പറയുന്നു. നമ്മുടെ പ്രേക്ഷകരുടെ നിലവാരം ഒരുപാട് കൂടുതലാണ്. അവരുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഉയരാൻ കഴിയണം. വിനയൻ സാർ വളരെ പ്രഗത്ഭനായ ഒരു സംവിധായകനാണ്, ഞാൻ അദ്ദേഹത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ് എന്നും താരം പറയുന്നു….
അതുമാത്രമല്ല ചിത്രത്തിന് വേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്. അത് അത്ര എളുപ്പമുള്ള പണിയല്ല യെന്നും വളരെയധികം പേടിയുള്ള ജീവിയാണ് കുതിര. അത് പേടിച്ച് പ്രതികരിക്കും. അതിനോട് ഇണങ്ങിയാൽ മാത്രമേ അതിനെ നിയന്ത്രിക്കാൻ കഴിയൂ യെന്നും എങ്കിലേ നമ്മൾ ഉദ്ദേശിക്കുന്ന ഫലം കിട്ടൂള്ളൂ എന്നും സിജു പറയുന്നു. മമ്മൂക്ക ഒക്കെ ഈ പ്രായത്തിലും എത്ര നന്നായാണ് കുതിരയെ നിയന്ത്രിക്കുന്നത്.. മമ്മൂക്കയെ താൻ ഈ അവസരത്തിൽ നമിക്കുന്നു എന്നും താരം എടുത്തുപറയുന്നു. പള്ളുരുത്തിയിൽ ബ്ലാക്ക് സ്റ്റാലിയൻ എന്നൊരു അക്കാദമിയിലും പറവൂരിനടുത്ത് വിൻഡേജ് ഹോഴ്സ് റൈഡിങ് ക്ലബ് എന്നിവിടങ്ങളിയായിട്ടാണ് ഹോഴ്സ് റൈഡിങ് താരം പഠിക്കുന്നത്…..
ഷാജികുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകരുന്നു. വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് കോ പ്രൊഡ്യൂസര്‍. ക്യഷ്ണമൂര്‍ത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍, ബാദുഷയാണ് ണ്പ്രൊജക്‌ട് പ്രൊജക്‌ട് ഡിസെെനര്‍.. ഏതായാലും സിജുവിൽസന്റെ ചരിത്ര നായകനെ വെള്ളിത്തിരയിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ….