ബാഹുബലിയിലൂടെ പ്രഭാസ് ഉയർന്നത് പോലെ സിജു വില്‍സണ്‍ ഉയരും, വിനയന്‍

വിനയന്‍ സംവിധാന മേഖലയിലേക്ക് ഒരു ഗംഭീര തിരിച്ചു വരവ് നടത്തുന്ന വളരെ മനോഹരമായ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. അതെ പോലെ ഈ ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന സുപ്രധാന കഥാപാത്രമായി യുവനടന്‍ സിജു വിത്സന്‍ ആണ് വേഷമിടുന്നത്. ഈ ഒരു ചിത്രത്തോടെ സിജുവിന്റെ അഭിനയ ജീവിതം മാറ്റി എഴുതപ്പെടുമെന്ന് സംവിധായകന്‍ വിനയന്‍ വ്യക്തമാക്കി. ഏറ്റവും താഴേക്കിടയിലുള്ള ജനങ്ങള്‍ക്ക് വേണ്ടി പോരാടി രക്തസാക്ഷിത്വം വഹിച്ച ധീരനായ നേതാവിനെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് വിനയന്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.

‘പുതുമുഖങ്ങളായ താരങ്ങളെ ഒത്തിരി അവതരിപ്പിച്ചിട്ടുണ്ട്. പതിനേഴ് വര്‍ഷം മുമ്ബ് സത്യം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജിന് ഒരു ആക്ഷന്‍ ഹീറോ പരിവേഷം താന്‍ നല്‍കിയത്. ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. എനിക്കുറപ്പാണ് ഞാന്‍ കൊണ്ടുവന്ന, വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്ന ഉത്തമവിശ്വാസം എനിക്കുണ്ട്.’- വിനയന്‍ പറയുന്നു.

ചിത്രം ഒരിക്കലും ഒടിടി റിലീസ് ആയിരിക്കില്ലെന്നും തിയേറ്ററില്‍ തന്നെയാകും റിലീസ് എന്നും വിനയന്‍ വ്യക്തമാക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ചിത്രീകരണം കഴിഞ്ഞിട്ടില്ല. പത്തൊമ്ബതാം നൂറ്റാണ്ട് തീര്‍ന്നാല്‍ ഉടന്‍ തന്നെ മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ എഴുത്തുകളിലേക്ക് കടക്കാനാണ് വിനയന്റെ പദ്ധതി.