Film News

തെന്നിന്ത്യൻ മാതകറാണി സിലക്സ്മിത ഓർമ്മയായിട്ട് ഇന്ന് 24 വര്‍ഷം

ഇന്ത്യൻ സിനിമകളെ അടക്കിവാണ മാദകറാണി സിലക്സ്മിത ഓർമ്മയായിട്ട് ഇന്നേക്ക് 24 വര്ഷം.അഭ്രപാളികളില്‍ സൗന്ദര്യത്തിന്റെയും അഭിനയത്തിന്റെയും മാസ്മരികത നിറഞ്ഞ താരത്തിന്റെ സിനിമയിലെ വളര്‍ച്ച അസൂയാവഹമായിരുന്നു. ആന്ധ്രാപ്രദേശില്‍ ജനിച്ച നടിയുടെ പേര് വിജയലക്ഷ്മി എന്നായിരുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അനേകം ചിത്രങ്ങളില്‍ താരം വേഷമിട്ടിട്ടുണ്ട്.

വീട്ടിലെ കടുത്ത ദാരിദ്ര്യമാണ് താരത്തിനെ സിനിമാ ലോകത്തെത്തിച്ചത്. പിന്നീട് നടന്നത് ചരിത്രം. 1979 ലെ വണ്ടിച്ചക്രമെന്ന ചിത്രത്തിലെ സില്‍ക്ക് എന്ന കഥാപാത്രമാണ് പിന്നീട് നടിയെ അടയാളപ്പെടുത്തിയത്.

അക്കാലത്ത് മാദക വേഷങ്ങളില്‍ സില്‍ക്ക് സ്മിതയുടെ പ്രശസ്തി വാനോളമായിരുന്നു, കൈ നിറയെ ചിത്രങ്ങളും പണവും പ്രശസ്തിയുമായി സില്‍ക്ക് വളരുകയായിരുന്നു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴും താരം വല്ലാത്ത ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അങ്ങനെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ​ഗ്ലാമറിന്റെയും വെള്ളി വെളിച്ചങ്ങളുടെയും ലോകത്ത് നിന്ന് 1996 ലെ ഒരു സെപ്റ്റംബര്‍ ദിനത്തില്‍ താരത്തെ സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Back to top button