വെള്ള ഗൗണില്‍ മനോഹരിയായി ഗായിക മഞ്ജരി, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മാധുര്യം തുളുമ്പുന്ന ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് മഞ്ചരി. അനേകം മ്യൂസിക്കല്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവ് കൂടിയായ മഞ്ജരി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ മഞ്ജരി പങ്കുവെക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഒരേ മനസോടെ സ്വീകരിക്കാറാണ് പതിവ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.


മുടി ക്രോപ്പ് ചെയ്ത് വെള്ള നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് ഗായിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മഞ്ജരി ഇനി എന്നാണ് സിനിമയിലെത്തുന്നതെന്നാണ് ആരാധകര്‍ക്കറിയേണ്ടത്. ഒരു പുതിയ കാഴ്ചപ്പാട്‌എന്ന ക്യാപ്ഷനോടെയാണ് മഞ്ജരി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രേക്ഷകര്‍ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്.