കമൽ ഹസൻ അറപ്പ് ഉളവാക്കുന്ന വ്യക്തി; സുചിത്ര
സൂപ്പർ താരം കമൽഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

സൂപ്പർ താരം കമൽഹാസനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് സുചിത്ര. തമിഴ് ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ആയിരുന്നു സുചിത്ര. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആണ് താരം ബിഗ് ബോസ്സിലേക്ക് എത്തിയത്. താമസിയാതെ തന്നെ പുറത്താകുകയും ചെയ്തിരുന്നു.
ഇപ്പോളിതാ തമിഴ് സൂപ്പർതാരം കമൽ ഹാസന് എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടെത്തിയിരിക്കുകയാണ് സുചിത്ര. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് സുചിത്ര ഗുരുതര ആരോപണങ്ങൾ കമൽ ഹസനെതിരെ ഉന്നയിക്കുന്നത്. എന്നാൽ താമസിയാതെ തന്നെ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. ബിഗ് ബോസ് ഷോയിലൂടെ കമൽ ഖാദി വസ്ത്രങ്ങൾക്ക് പ്രചാരണം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മത്സരത്തിൽ പെങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും ഖാദി വസ്ത്രങ്ങൾ സമ്മാനിച്ചിരുന്നു. എന്നാൽ കമൽ ഹാസൻ തനിക്ക് നൽകിയത് സിന്തറ്റിക് വസ്ത്രമാണെന്നാണ് സുചിത്ര പറയയുന്നത്. സിന്തറ്റിക് വസ്ത്രം നൽകി കമൽ തന്നെയും പ്രേക്ഷകരെയും കബളിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചു. കമലിനെ പരിഹസിച്ചു കൊണ്ട് ഇൻസ്റാഗ്രാമിലൂടെ സുചിത്ര ഒരു കവിത പങ്കു വയ്ക്കുകയും ചെയ്തു.
കമൽ ഒരു പാവ കളിക്കാരനാണെന്നും, അറപ്പുളവാക്കുന്ന വ്യക്തിയാണെന്നും, മോശം സ്വഭാവത്തിന് ഉടമയാണെന്നും സുചിത്ര ഇൻസ്റാഗ്രാമിലൂടെ കുറിച്ചു. പോസ്റ്റ് വിവാദമായതോടെ സുചിത്ര അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സുചി ലീക്ക്സിലൂടെ വിവാദയായ വ്യക്തിയാണ് സുചിത്ര. നടൻ ധനുഷിന് എതിരെ ഗായികയായ സുചിത്ര ഔദ്യോഗിക അക്കൗണ്ടിലൂടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പിന്നീട് നടിമാരുടെയും നടന്മാരുടെയും സ്വകാര്യ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് ശേഷം സുചിത്ര സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. അതിനു ശേഷം ഇവർ മാനസിക പ്രേശ്നങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു. കുറച്ചു നാളുകൾക്ക് മുമ്ബാണ് ഇവർ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയത്. അന്നത്തെ വിവാദ സംഭവങ്ങള്ക്ക് ശേഷം തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തെന്ന വിശദീകരണം ആയിരുന്നു സുചിത്ര നല്കിയിരുന്നത്. സുചി ലീക്ക്സിലൂടെ ധനുഷ്, അമല പോള്നി, അനിരുദ്ധ, തൃഷ തുടങ്ങിയ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയുമാണ് സുചി ലീക്സ് എന്ന് പേരുള്ള ട്വിറ്റർ അക്കൗണ്ടിലൂടെ പ്രചരിച്ചത്.