HealthLocal News

കൈകാലുകളിൽ കറുത്ത മറുക് വന്ന് അത് പിന്നെ മുറിവായി മാറും, അവിടെ നിന്നും മാംസം അടർന്നു വീഴുന്ന അവസ്ഥ !! അപൂർവയിനം രോഗം ബാധിച്ച വീട്ടമ്മ സഹായം തേടുന്നു

നാലുവർഷം മുൻപ് സാധാരണ ഒരു വീട്ടമ്മയെ പോലെ ആയിരുന്നു സ്മിതയും, തന്റെ കുടുംബത്തെയും മക്കളെയും ഭർത്താവിനെയും നോക്കി സന്തോഷമായി ജീവിച്ച ഒരു സ്ത്രീ, എന്നാൽ ഇന്ന് വേദന കാരണം ഒന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് സ്മിതക്ക്, അപൂർവ ഇനം രോഗം ബാധിച്ചിരിക്കുകയാണ് സ്മിതയെ, നിനച്ചിരിക്കാതെ വന്നുചേർന്ന രോഗത്തിൽ കുടുംബങ്ങൾ എല്ലാവരും സങ്കടത്തിലാണ്. കായംകുളത്ത് താമസിക്കുന്ന സ്മിതക്കൊരിക്കൽ കടുത്ത ന്യൂമോണിയ വന്നിരുന്നു, അത് മാറിയതിനു ശേഷം സ്മിതയുടെ ശരീരം തടിക്കുവാൻ തുടങ്ങി, തുടർപരിശോധനകളിലാണ് സിസ്റ്റമിക് ലൂപസ് എറിത്‌മേറ്റസ് (എസ്എൽഇ) വാസ്കുലൈറ്റിസ് എന്ന അപൂർവ രോഗമാണെന്നു കണ്ടെത്തിയത്.

ലക്ഷത്തിൽ ഒന്നോ രണ്ടോപേർക്കു ബാധിക്കുന്ന അസുഖം. കൈകാലുകൾ കറുത്ത് അവിടെ നിന്നു മാംസം അടർന്നു വലിയ മുറിവുണ്ടാകുന്ന ഘട്ടത്തിലാണു സ്മിത ഇപ്പോൾ. അതികഠിനമായ വേദനയാണു മുഴുവൻ സമയവും. കൈകളുടെ ഭാരം കൂടിയതിനാൽ അനക്കാൻപോലും പ്രയാസം. ഭക്ഷണം തനിയെ കഴിക്കാൻ പോലുമാകാത്തവിധം വിരലുകളും വീർത്തു. അമ്മ ഇന്ദിരയാണു ഭക്ഷണം വാരിക്കൊടുക്കുന്നത്.മാംസം അടർന്നുമാറുന്നതോടെ വേദന അസഹനീയമാകും. ഇരുപതോളം ഗുളികകൾ ഒരുനേരം തന്നെ വേണം. ദിവസേന മരുന്നിന് 1500 രൂപ വേണം. ശരീരത്തിലെ മറ്റു രക്തക്കുഴലുകൾ ലഭിക്കാത്തതിനാൽ കഴുത്തിലെ രക്തക്കുഴൽ വഴിയാണ് മരുന്നു കുത്തിവയ്ക്കുന്നത്. ഇടയ്ക്കു നഴ്സ് വീട്ടിലെത്തി മുറിവിൽ മരുന്നു വയ്ക്കും

ഇതൊരു ജനിതക രോഗമാണ് അതുകൊണ്ട് തന്നെ പൂർണമായും ചികിൽസിച്ച് ഭേതമാക്കുവാൻ സാധിക്കില്ല, അസുഖം കൂടുമ്പോൾ അടുത്തുള്ള സ്വകര്യ ആശുപത്രയിൽ കൊണ്ട് പോകും, ഒരു തവണ ആശുപത്രിയിൽ പോകുമ്പോൾ 50000 രൂപയാണ് ചിലവ്, ഇതുവരെ മൊത്തം ഇരുപത്തിനാലു ലക്ഷം രൂപ ചിലവായി, സ്മിതയുടെ അച്ഛന്റെ പെൻഷൻ പണത്തിലാണ് ഈ കുടുംബം ഇപ്പോൾ ജീവിക്കുന്നത്, സ്മിതയുടെ ഭർത്താവ് ഒരു കാറപടകത്തിൽ മരണപ്പെട്ടു, മകൻ അഭിഷേക് പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്, ഒരു സെന്റ് സ്ഥലമോ വീടോ ഒന്നും തന്നെ ഇവർക്കിപ്പോൾ സ്വന്തമായിട്ട് ഇല്ല, ഏറെ ദുരിതത്തിലാണ് ഈ കുടുംബത്തിന്റെ  അവസ്ഥ

സ്മിതയുടെ പേരിൽ കായംകുളം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ 10540100316598. ഐഎഫ്എസ്‌ കോഡ് FDRL0001054. ഫോൺ: 70250 56578

Back to top button