മഞ്ഞ കുർത്തയിൽ മനോഹരിയായി സ്നേഹ, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മഴവിൽ മനോരമയിലെ പരമ്പരയായ മറിമായത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് സ്നേഹ. നര്‍മ്മത്തില്‍ കളര്‍ന്നുള്ള താരത്തിന്റെ സംസാരവും അഭിനയവുമെല്ലാം പ്രേക്ഷകര്‍ ഇഷ്ട്ടപ്പെടുന്നു. നടന്‍ ശ്രീകുമാറുമായുള്ള വിവാഹവുമൊക്കെ ഏറെ ശ്രെധ നേടിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഈ താരജോഡികളുടെ എല്ലാ ചിത്രങ്ങളും ശ്രദ്ധേയമാകാറുമുണ്ട്.

ദേശീയതലത്തിൽ ശ്രദ്ധ നേടിയ സ്പൈനൽ കോഡ് ,മറിമാൻ കണ്ണി,യക്ഷിക്കഥയും നാട്ടുവർത്തമാനവും,ഉവ്വാവു തുടങ്ങിയ അമേച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ഛായാമുഖി എന്ന നാടകത്തിൽ മോഹൻ ലാൽ, മുകേഷ് എന്നിവർക്കൊപ്പം ഹിഡുംബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടി.

യൂ ക്യാൻ ഡൂ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ആദ്യം പുറത്തു വന്ന ചിത്രം വല്ലാത്ത പഹയൻ ആണ്.ഇപ്പോഴിതാ സ്നേഹ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്നേഹ തന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മഞ്ഞ മാക്‌സി കുര്‍ത്തയില്‍ മനോഹരിയായാണ് സ്നേഹയെ കാണാന്‍ കഴിയുന്നത്. മൂന്നാറില്‍ നിന്ന് പങ്കുവെച്ച സ്നേഹയുടെയും ശ്രീകുമാറിന്റെയും ചിത്രങ്ങള്‍ എല്ലാം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. വീണ നായര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.