Health

ഗോമൂത്രംത്തിൽ നിന്നും അങ്ങനെ സാനിറ്റൈസര്‍ : അടുത്തയാഴ്​ച വിപണിയിൽ

ഗുജറാത്ത് കമ്പനിയാണ് വിപണിയിലെത്തിക്കുന്നത്

പുതിയ ഒരു തുടക്കവുമായി ഗുജറാത്ത് കമ്പനി . കോവിഡ്​ പ്രതിരോധത്തിനു വേണ്ടി  ഗോമൂത്രം കൊണ്ട്​ സാനിറ്റൈസര്‍ ഉൽപ്പാദനം  .കുറേനാളുകൾ നീണ്ട പരീക്ഷണത്തിന് ഒടുവിലാണ് ഈ ഒരു നിഗമനത്തിൽ എത്തിച്ചേർന്നത് എന്ന് കമ്പനി വ്യക്തമാക്കി . ഗോമൂത്രംത്തിന് അണുക്കളെ നശിപ്പിക്കാനുള്ള ശക്തി കൂടുതലാണ് അതിന്റെ പശ്ചാത്തലത്തിലാണ് ഈ നിർമ്മാണം.

go safe
go safe

ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറിന്​ പകരമായി  പ്രകൃതി ദത്തമായി നിര്‍മിക്കുന്ന ഗോമൂത്ര സാനിറ്റൈസര്‍ ലൈസന്‍സ്​ ലഭിച്ചശേഷം അടുത്തയാഴ്​ച വിപണിലെത്തിക്കുമെന്ന്​ ഗുജറാത്ത്​ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലി അറിയിച്ചു.

മിഷന്‍ വിഷന്‍ ഓഫ്​ രാഷ്​ട്രീയ കാമധേനു ആയോഗ്​ സംഘടിപ്പിച്ച ദേശീയ വെബിനാറില്‍ രാഷ്​ട്രീയ കാമധേനു ആയോഗ്​ ചെയര്‍മാന്‍ വല്ലഭ്​ കതിരിയ ഉല്‍പ്പന്നം പരിചയപ്പെടുത്തി. ഗോ സെയ്​ഫ്​ എന്ന ബ്രാന്‍ഡിലാണ്​ ഉല്‍പ്പന്നം പുറത്തിറക്കുക

go safe hand

 

ജാംനഗര്‍ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന വനിത കോര്‍പറേറ്റീവ്​ സൊസൈറ്റിയായ കാമധേനു ദിവ്യ ഔഷധി മഹിള മന്ദാലിയാണ്​ ഹാന്‍ഡ്​ സാനിറ്റൈസര്‍ നിര്‍മിക്കുന്നത്​​. ഗോ​ സേയ്​ഫിന്​ അടുത്തയാഴ്​ചയോടെ ലൈസന്‍സ്​ ലഭിക്കുമെന്ന്​ കോഓപറേറ്റീവ്​ സൊസൈറ്റി ഡയറക്​ടര്‍ മനീഷ ഷാ പറഞ്ഞു

ഗോമുത്രത്തിനൊപ്പം തുളസിയും വേപ്പിലയും ചേര്‍ത്താണ്​ സാനിറ്റൈസര്‍ നിര്‍മികകുന്നത്​. ഈ കോര്‍പറേറ്റീവ്​ സൊസൈറ്റിതന്നെ ലോക്​ഡൗണ്‍ സമയത്ത്​ ഗോമൂത്രം ഉപയോഗിച്ച്‌​ തറ വൃത്തിയാക്കുന്ന സാനിറ്റൈസര്‍ ഗോ പ്രൊട്ടക്​റ്റും മുറി വൃത്തിയാക്കുന്ന ലിക്വിഡ്​ ഗോ ക്ലീനും പുറത്തിറക്കിയിരുന്നു.

hand sanitizer
hand sanitizer

 

Back to top button