Celebraties

ചിലപ്പോൾ ഞങ്ങൾ സ്നേഹിക്കും, പിന്നെ വഴക്കിടും എന്നാലും ഞങ്ങൾ ഒന്നാണ്

മൃദുലയുടെ കൂടെ യുവകൃഷ്ണ

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ്  മൃദുലയും, യുവ കൃഷ്ണയും.  ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ പോകുന്നുവെന്നുള്ള വാർത്ത ഏറെ സന്തോഷത്തോടെയായിരുന്നു കുടുംബപ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോളിതാ  മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് എത്തിയിരിക്കുകയാണ് യുവകൃഷ്ണ . മൃദുലയുമായുള്ള സന്തോഷം നിറഞ്ഞ  സ്നേഹനിമിഷങ്ങൾ പങ്കിടുകയാണ് യുവ.

എന്നേക്കും എന്നെ ഇതേ പോലെ സ്നേഹിക്കുക’, എന്ന ക്യാപ്‌ഷൻ ആണ് മൃദുല ചിത്രത്തിന് നൽകിയത്. അതേസമയം ‘ഞങ്ങൾ സ്നേഹിക്കും, വഴക്കിടും, പക്ഷേ എന്നേക്കും ഞങ്ങൾ ഒന്നിച്ച് നിൽക്കും’, എന്ന ക്യാപ്‌ഷൻ നൽകി കൊണ്ടാണ് പ്രിയ സഖിക്ക് ഒപ്പമുള്ള ചിത്രങ്ങൾ യുവ ഷെയർ ചെയ്തത്.2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. ബിഗ് സ്‌ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ മൃദുല ഇന്ന് മിനി സ്‌ക്രീനിൽ തിരക്കുള്ള നടിയാണ്.

സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ മികച്ച അഭിനയ പ്രകടനമാണ് യുവ കാഴ്ചവയ്ക്കുന്നത്.നടി രേഖ രതീഷ് ആണ് ഇരുവരെയും ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്

Back to top button