ആരാധികക്ക് സോനുവിന്റെ മറുപടി……

മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം വേണിയാണ് ഇപ്പോഴും സോനു സതീഷ്. വേണിക്ക് ശേഷം ഒരുപാട് കഥാപത്രങ്ങൾ ഉണ്ടായിട്ടുണ്ട് എങ്കിലും സോനു സതീഷിന് മിനി സ്‌ക്രീനിൽ സ്ഥാനം ഉറപ്പിച്ചു നൽകിയത് വേണിയാണ്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന സോനു ശക്തമായ ഒരു കഥാപാത്രമായിട്ടാണ് വീണ്ടും സ്ക്രീനിലേക്ക് മടങ്ങിയെത്തിയത്.
റിച്ചാർഡ് ഒരു സൈക്കോ ഭർത്താവായി എത്തിയ സുമംഗലി ഭവ എന്ന പരമ്പരയിലൂടെയാണ് സോനു മടങ്ങിയെത്തിയത് . 350 എപ്പിസോഡുകൾക്കു മുകളിൽ പൂർത്തിയാക്കിയ പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. മലയാളം സീരിയലുകൾ ഞാൻ മിസ് ചെയ്തു തുടങ്ങിയപ്പോഴാണ് ഈ കഥാപാത്രം എനിക്ക് കിട്ടിയത്. കഥ എനിക്ക് വളരെയധികം ഇഷ്ടമായി, അതുകൊണ്ടുതന്നെ ചെയ്യുവാൻ തീരുമാനിക്കുക ആയിരുന്നു എന്ന് അടുത്തിടെ ഒരഭിമുഖത്തിൽ സോനു പറഞ്ഞിരുന്നു.
സുമംഗലി ഭവക്ക് ശേഷം പുതിയ പ്രോജക്റ്റുകൾ ഏറ്റെടുത്തോ എന്ന കാര്യത്തിൽ ഇത് വരെ സോനു പ്രതികരിച്ചിട്ടില്ല. എങ്കിലും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഭർത്താവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോനു ഷെയർ ചെയ്യാറുണ്ട്.
അതിനാൽ തന്നെ ഇടക്ക് സോനുവിനെ കണ്ടില്ലെങ്കിൽ പരിഭവം പങ്കിട്ട് ആരാധകരും എത്താറുണ്ട്. അത്തരത്തിൽ സോനുവിന്റെ പോസ്റ്റുകൾ കാത്തിരുന്ന ആരാധികയ്ക്ക് സോനു നൽകിയ മറുപടിയാണ് ഇപ്പോൾ ഫാൻസിനു സന്തോഷം നൽകിയത്.