Film News

സൂര്യ..ലിജോ മോളെയും മണികണ്ഠനെയും അഭിന ന്ദിച്ചു .നിങ്ങൾ കഥാ പത്രങ്ങളായി ജീവിക്കുകയായിരുന്നു

സൂര്യ ..ലിജോമോളെയും മണികണ്ഠനെയും അഭിനന്ദിച്ചു സിനിമയിൽ അഭിനയിക്കുവല്ലായിരുന്നു രണ്ടു പേരും ആ കഥാ പത്രങ്ങളായി ചിത്രത്തിൽ ജീവിക്കുവായിരുന്നു കഴിഞ്ഞ ദിവസമാണ് സൂര്യയുടെ പുതിയ ചിത്രമായ ജയ് ഭീം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.ഈ സിനിമ ഗ്മബീര വിജയം ആയിരുന്നു  ഈ ചിത്രത്തിൽ സൂര്യയെ കൂടാതെ മറ്റു രണ്ടുപേരും കൂടി …നടി ലിജോമോളും ,മണികണ്ഠനും ആയിരുന്നു നടൻ .ഇരുവരെയും സൂര്യ അഭിനന്ദിക്കുകയും ചെയ്യ്തു ഹൃദയത്തോട് കുറച്ചു സിനിമകളേ ചേർന്നു നിൽക്കാറുള്ളൂ. അത്തരത്തിൽ ഒരു ചിത്രമാണ് ജയ് ഭീം എന്നും ഇരുട്ടിനെ ഇല്ലാതാക്കാൻ ഒരു ചെറുവെളിച്ചം മതിയെന്നും സൂര്യ അഭിപ്രായപ്പെട്ടു. കണ്ണകിയുടെ ഒരു സംഭാഷണം ചിത്രത്തിലുണ്ട്. തമിഴ്നാട്ടിൽ കണ്ണകിക്ക് വിഗ്രഹമാണ് ഉള്ളതെങ്കിൽ കേരളത്തില്‍ ഒരു ക്ഷേത്രം തന്നെയുണ്ടെന്നും അതിനാൽ തന്നെ മലയാളികൾക്ക് ഈ ചിത്രം കൂടുതൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.നടിയും സൂര്യയുടെ ഭാര്യയുമായ ജ്യോതിക യാണ് ഇതിന്റെ നിർമാതാവ് ഇരുളവിഭാഗത്തിനൊപ്പം താമസിച്ച ഇരുവരും അവരുണ്ടാക്കിയ ഭക്ഷണം കഴിച്ചും അവർക്കൊപ്പം വീട് വൃത്തിയാക്കിയും അവരുടെ ജീവിത മനസിലാക്കിയെടുത്തെന്ന

സൂര്യ പറഞ്ഞു .

സൂരരൈ പോട്ര് എന്ന സിനിമയ്ക്ക് ശേഷം സൂര്യയുടേതായി ഒ ടി ടിയിൽ നേരിട്ട് റിലീസ് ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ജയ് ഭീം. തമിഴ്‌നാട്ടില്‍ 1993ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ദ്രു എന്ന അഭിഭാഷക കഥാപാത്രമായാണ് സൂര്യ എത്തുന്നത്. സൂര്യയെ കൂടാതെ പ്രകാശ് രാജ്, ലിജോമോൾ, മണികണ്ഠൻ, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷന്‍ ഹൗസ് 2 ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

 

Back to top button