Local News

സംസാരിച്ചാൽ വടി വാൾ വീശും : ശാന്തമല്ലാത്ത ഒരു ജില്ല

കുടിപ്പകയില്‍ അശാന്തംമായ ജില്ല

നിസ്സാരമായകാര്യത്തിനു പോലും ഗുണ്ടാവിളയാട്ടം നടത്തുന്ന ഒരു  കൂട്ടം  ആളുകൾ. ബൈക്ക്ന്റെ അമിതവേഗം ചോദ്യം ചെയ്യ്തു  എന്ന നിസ്സാര കാരണത്താലാണ് കഴിഞ്ഞയാഴ്ച ഒരു വീടിന്റെ ഏക ആശ്രയമായിരുന്ന ഗൃഹനാഥന്‍ ജില്ലയില്‍ കൊല്ലപ്പെട്ടത്

കേസ്സിൽ പ്രതിയതോ കേവലം 21 വയസ്സുള്ള യുവാവും. എതിരെ ശബ്​ദിച്ചാല്‍ ഗുണ്ടാക്കുടിപ്പകപോലെ വാളോങ്ങിയെത്തുന്ന സംഘങ്ങള്‍ക്ക് മുന്നില്‍ അശാന്തമാകുകയാണ് ജില്ലയുടെ സമാധാനാന്തരീക്ഷം. ഓണനാളുകളില്‍ മാത്രം ജില്ലയില്‍ കൊല്ലപ്പെട്ടത് നാലുപേരാണ്. ഇതെല്ലാം നിസ്സാരകാരണങ്ങള്‍ കൊണ്ടാണെന്നതാണ് ശ്രദ്ധേയം.

knife
knife

അമിതമായി മദ്യത്തിെന്‍റയും ലഹരിയുടെയും ഒഴുക്ക് വര്‍ധിച്ചതാണ് ഇത്തരം അക്രമസംഭവങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണം. ലോക്ഡൗണ്‍ സമയത്ത് പൊലീസ് നിരീക്ഷണം ശക്തമായതും മദ്യത്തിെന്‍റ ലഭ്യത കുറഞ്ഞതും അക്രമിസംഘങ്ങളെ മാളത്തിലിരുത്തി. എന്നാല്‍, ക്രമേണ പൊലീസ് അയഞ്ഞതും പരിശോധന കുറഞ്ഞതും സംഘങ്ങള്‍ക്ക് വളമായി.

കോവിഡ് ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയായിരുന്ന ഗ്രന്ഥശാല പ്രവര്‍ത്തകരെ ആക്രമിച്ച സംഭവവും സമാനമാണ്. ലഹരിസംഘങ്ങളിലെ കണ്ണികളാണ് പിടിയിലായവരെല്ലാം. തട്ടുകടക്കാരനെ ആക്രമിച്ച സംഭവം, വീടുകയറി ആക്രമണം, പൊലീസിനുനേരെ ആക്രമണം, പൊലീസില്‍ പരാതി നല്‍കിയതിെന്‍റ പേരില്‍ ആക്രമണം എന്നിങ്ങനെ നഗരപരിധിക്കുള്ളിലും പുറത്തുമായി ഈമാസം നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

knife 2
knife 2

ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞദിവസം മരുത്തടിയില്‍ നടന്ന ആളുമാറി വീടുകയറി ആക്രമിച്ച സംഭവം. ആക്രമണത്തില്‍ പകച്ചുപോയ വീട്ടുകാര്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. പ്രണയത്തിെന്‍റ പേരിലുണ്ടായ വഴക്ക് തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ സഹോദര​െന്‍റ ക്വട്ടേഷന്‍ വാങ്ങിയെത്തിയ സംഘമാണ് വീടുമാറി ആക്രമണം നടത്തിയത്.

പറഞ്ഞുതീര്‍ക്കാവുന്ന ചെറിയ തര്‍ക്കങ്ങള്‍പോലും ക്വട്ടേഷന്‍ കൊടുത്ത് തല്ലിയൊതുക്കുന്ന രീതിയിലേക്കാണ് യുവാക്കളുടെ മാനസികാവസ്ഥ എത്തിനില്‍ക്കുന്നത്. ഇതിന് കൂട്ടാകട്ടെ ലഹരിയും. എങ്ങന്നെ തുടര്ന്നാൽ  ജനങ്ങൾ പേടിച്ചു പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥയാകും .

Back to top button