SERIAL NEWS

ഞങ്ങൾ ഒരു തെറ്റും ചെയ്യ്തിട്ടില്ല സാർ, രസകരമായ ഫോട്ടോ പങ്കു വെച്ച് ശ്രീജിത്തും, റബേക്കയും!!

മിനിസ്ക്രീൻ രംഗത്തു തിളങ്ങി നിന്ന നടിയാണ് റബേക്ക സന്തോഷ്. കസ്തൂരിമാൻ  എന്ന സീരിയലിലൂടെ ആയിരുന്നു റബേക്കയെ പ്രേക്ഷകർക്ക്‌ കൂടുതൽ പ്രിയങ്കരിയായി  തീർന്നത്. ഇപ്പോൾ സൂര്യ ടി വി യിലെ കളിവീട് എന്ന സീരിയൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ അടുത്തിടക്കയിരുന്നു റബേക്കയുടയും, ശ്രീജിത് വിജയന്റെയും വിവാഹം. സോഷ്യൽ മീഡിയിൽ സജീവമായ താര ദമ്പതികൾ തങ്ങളുടെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുമുണ്ട്. ശ്രീജിത്ത് ഒരു സംവിധായകൻ കൂടിയാണ്. ഇപ്പോൾ ഇരുവരും നിൽക്കുന്ന ഒരു ചിത്ര൦ പങ്കു വെച്ച് കൊണ്ട് അതിനു ശ്രീജിത് നൽകിയ ക്യാപ്‌ഷൻ ആണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത്‌.
ആ ഫോട്ടോ എവിടയോ എന്തോ പ്രോഗ്രമിൽ നിൽക്കുന്നതാണ്, ആ ചിത്രം കാണുമ്പോൾ തന്നെ എന്തോ തെറ്റ് ചെയ്യ്തതുപോലെയുള്ള നിൽപ്പാണ് ഇരുവരുടയും, അതിനു ഇരുവരും നൽകിയ ക്യാപ്‌ഷൻ ആണ് ആരാധകർ കൂടുതൽ ഇഷ്ട്ടപെട്ടിരിക്കുന്നത്. ഞങ്ങൾ ഒരു തെറ്റും ചെയ്യ്തിട്ടില്ല സാർ എന്നാണ് ക്യാപ്‌ഷൻ.


എന്നാൽ ചിത്രത്തിന് രസകരമായ കമെന്റുകൾ ആണ് വന്നിരിക്കുന്നത്, ആ നിൽപ് കണ്ടാൽ അങ്ങനെ ഒന്നും തോന്നില്ല,മരണാനന്തര ചടങ്ങുകൾക്കു പോയതുപോലെ ഉണ്ട് എന്നിങ്ങനെ തുടങ്ങുന്ന കമന്റുകൾ. ശ്രീജിത് വിജയൻ കുട്ടനാടൻ മാർപാപ്പ, മാർഗ്ഗംകളി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യ്തിട്ടുണ്ട്.

Back to top button