ഭഷ്യ അടിയന്തരാവസ്ഥ നേരിട്ട് ശ്രീലങ്ക ; ഭഷ്യ വസ്തുക്കൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെ കടുത്ത നടപടി .

കോവിഡ് കേസുകളിൽ രാജ്യം കടുത്ത പ്രതിസന്ധി നേരിടവേ പുതിയ വെല്ലുവിളിയായി ഭക്ഷ്യ അടിയന്തരാവസ്ഥ. കടുത്ത നിയന്ത്രണം നിലവില്‍വന്നതോടെ വ്യപാരികളില്നിന്ന്ഭക്ഷ്യശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങള്‍ കൂട്ടിവെക്കുന്നവരെ അറസ്റ്റ്ചെയ്യാനും പോലീസിന് അധികാരമുണ്ടാകും. വില നിയന്ത്രണം പൂര്‍ണമായി സര്‍ക്കാറിനാകും. ഇതിനായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ അവശ്യ സേവന വിഭാഗം കമീഷണര്‍ ജനറലായി പ്രഖ്യാപിച്ചു. അരി, ഗോതമ്ബ്, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാകും.
ഭഷ്യ ലഭ്യത തീരെ കുറഞ്ഞതോടെ അരി, പഞ്ചസാര, ഉള്ളി, കിഴങ്ങ് തുടങ്ങിയവക്ക് വില കുത്തനെ കൂടിയിരുന്നു. പാല്‍പൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്തു. 2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നവര്ക്ക്അടുത്തിടെ ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. കൊവിഡ്മഹാമാരിയില് സമ്ബദ്വ്യവസ്ഥ താറുമാറിലായ രാജ്യത്ത്വിദേശ വാഹനങ്ങള്‍, ഭക്ഷ്യ എണ്ണ, മഞ്ഞള്‍ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.