Celebraties

മോശം കമെന്റിന് തകർപ്പൻ മറുപടി നൽകി ശ്രീനിഷ്, പോസ്റ്റ് വൈറൽ

വേറിട്ട അഭിനയശൈലി കൊണ്ട് പ്രേക്ഷക മനസ്സിൽ സ്ഥാനം നേടിയ നടന്‍ ശ്രീനിഷ് അരവിന്ദ് നെതിരെ വന്ന അവഹേളനപരമായ കമന്റിന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം. ഒരു പ്രതിമയുടെ കൂടെയുള്ള  സെല്‍ഫി ”ആളെ മനസിലായോ” എന്ന കുറിപ്പോടെ പങ്കുവച്ച പോസ്റ്റിന് ആണ് അവഹേളിക്കുന്ന തരത്തിലുള്ള കമന്റ് എത്തിയത്.”നിന്റെ തന്തയാണോ?” എന്ന കമന്റിനാണ് ശ്രീനിഷ് മറുപടി കൊടുത്തിരിക്കുന്നത്. ”അല്ല ബ്രോ…താങ്കളുടെ അമ്മയോട് ചോദിക്കു പറയും ഇതാരാണ് എന്ന്..” എന്നാണ് ശ്രീനിഷ്  മറുപടി നൽകിയത് . അതിന് ശേഷം  വളരെ വിചിത്രമായ മറുപടിയുമായി കമന്റ് ഇട്ടയാളും രംഗത്തെത്തി.

Srinish Aravind2
Srinish Aravind2

”ഹാവൂ അങ്ങനെയെങ്കിലും മറുപടി തന്നല്ലോ.. ഞാന്‍ നിങ്ങളുടെ വലിയ ആരാധകനാണ്” എന്നാണ് കമന്റിട്ടയാളുടെ മറുപടി. തന്തക്ക് വിളിച്ചിട്ടാണല്ലോ വലിയ ഫാന്‍ ആണെന്ന് പറയുന്നത് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ഈ കമന്റിന് നേരെ ഉയരുന്നുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളിയും അതെ പോലെ ശ്രീനിഷ് അരവിന്ദും. ആരാധകർ ഇവരെ പേളിഷ് എന്നാണ് വിളിക്കുന്നത്.

srinish aravind
srinish aravind

ഇരുവരും ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു . ഈ ഷോയിൽ വെച്ചാണ് ഇരുവരും ദിവ്യമായ  പ്രണയത്തിൽ ആകുന്നത്. പിന്നീട് ഷോ അവസാനിച്ച ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരുമായി. ഈ അടുത്ത സമയത്താണ്  ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കണ്മണി എത്തിയത്.മകള്‍ നിലയ്‌ക്കൊപ്പവും പേളിക്കൊപ്പവും ലോക്ഡൗണ്‍ കാലം ചിലവഴിക്കുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.

Back to top button