വാട്ടർ ബർത്തിൽ കൂടി മകൾക്ക് ജന്മം നൽകി താരപത്നി, പ്രസവ സമയത്തെ ചിത്രങ്ങള്‍ പുറത്ത് വിട്ട് താരദമ്പതിമാര്‍

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങൾ എല്ലാം തന്നെ സിനിമ തിരക്കുകളിൽ നിന്നും മാറി അവരുടെ കുടുംബങ്ങളുമായി സന്തോഷത്തിൽ ആണ്, ഇപ്പോഴാണ് ശെരിക്കും ഞങ്ങൾ ജീവിക്കുന്നത് എന്ന് നിരവധി താരങ്ങൾ പറഞ്ഞിരുന്നു, തിരക്കുകൾ എല്ലാം മാറ്റി വെച്ച് ഓരോ നിമിഷവറും കുടുംബത്തിനൊപ്പം ആസ്വദിയ്ക്കുകയാണ് എല്ലാ താരങ്ങളും. അടുത്തിടെ നിരവധി താരങ്ങൾ തങ്ങൾക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന വാർത്തയും പങ്കുവെച്ചിരുന്നു.ഗര്‍ഭകാലവും പ്രസവവുമൊക്കെ വലിയ പ്രശ്‌നങ്ങളായി കണ്ടിരുന്ന കാലം മാറിയെന്നാണ് പല നടിമാരും തെളിയിക്കുന്നത്.
ഗര്‍ഭകാലം വളരെ ആഘോഷപൂര്‍വ്വം നടത്തുന്ന നടിമാരുണ്ട്. ഇപ്പോള്‍ നടന്‍ നകുലിന്റെയും ഭാര്യ ശ്രുതിയും അവരുടെ മകളുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. അകിറ എന്ന പേരിട്ടിരിക്കുന്ന താരപുത്രി ജനിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുകയാണ്. വാട്ടർ ബർത്തിൽ കൂടി ആയിരുന്നു ശ്രുതിക്ക് മകൾ ജനിച്ചത്, മകൾ ജനിക്കുന്നതിനു തൊട്ട് മുൻപുള്ള ചിത്രങ്ങളും ശ്രുതി പങ്കുവെച്ചിരുന്നു. തന്റെ ഭാര്യക്ക് എല്ലവിധ പിന്തുണ നൽകി നകുലും ശ്രുതിയുടെ ഒപ്പം തന്നെ ഉണ്ടയായിരുന്നു. അകിറ ജനിച്ചിട്ട് ഇന്ന് ഒരു മാസം പൂര്‍ത്തിയാവും.
സത്യസന്ധമായി പറഞ്ഞാല്‍ അതൊരു സ്വപ്‌നം പോലെ തോന്നുകയാണിപ്പോള്‍. ഞാന്‍ 32 ആഴ്ചയോളം ഗര്‍ഭിണിയായിരിക്കവേ ഞാനു നകുലും നാല് പൂച്ചകളുമായി ഡ്രൈവ് ചെയ്ത് ഹൈദരാബാദിലേക്ക് പോയി. എന്തിനാണ് ഒറ്റയ്ക്ക് ഹൈദരാബാദിലേക്ക് പോകുന്നത്? നിങ്ങള്‍ രണ്ട് പേരും കൂടി ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യും? എന്നൊക്കെ നിരവധി ആളുകൾ തങ്ങളോട് ചോദിച്ചിരുന്നു എന്ന് ശ്രുതി പറയുന്നു.