News

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും പരീക്ഷകൾ

എസ്‌എസ്‌എല്‍സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ എട്ടുമുതല്‍ പരീക്ഷകള്‍ നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

പരീക്ഷാ തീയതികള്‍ മാറ്റുന്നത് സംബന്ധിച്ച്‌ ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ ഉടനടി തീരുമാനമുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ജോലികളും പരീക്ഷാ ജോലികളും താളം തെറ്റുമെന്നാണ് വിലയിരുത്തിയായിരുന്നു നടപടി.

17ന് പരീക്ഷകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഹാള്‍ടിക്കറ്റ് വിതരണം ഈയാഴ്ച തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. അദ്ധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. പരീക്ഷ മാറ്റണമെന്ന് ഇടത് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടപ്പോള്‍ വേണ്ടെന്നാണ് പ്രതിപക്ഷ സംഘടനകള്‍ നിലപാടെടുത്തത്

കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിങ് ബൂത്തുകള്‍ അധികമായി കമ്മീഷന്‍ ക്രമീകരിക്കുന്നുണ്ട്. അതിനാല്‍ പതിവില്‍ കൂടുതല്‍ അദ്ധ്യാപകര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റമെന്ന് അദ്ധ്യാപക സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Back to top button
mega888 apk