സ്റ്റാഫുകളെ പിരിച്ചുവിട്ടു ; കണക്കുകള്‍ അമ്പരപ്പിക്കും
ട്വിറ്ററിന് മുമ്പേ തന്നെ പല ടെക് കമ്പനികളും വന്‍ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ മാത്രമല്ല ആപ്പിളും മെറ്റയും വരെ സ്റ്റാഫിനെ പുറത്താക്കി ടെക് കമ്പനികളെല്ലാം ജീവനക്കാരെ കൈവിടുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യം വന്‍ തോതില്‍ ടെക് മേഖലയെ ബാധിച്ചിരിക്കുകയാണ്. ഡോളറിന്റെ മൂല്യമേറിയതും ബാധിച്ചിട്ടുണ്ട്.
ട്വിറ്റെർ സഫിനെ പിരിച്ചു വിട്ടത് ഒരുപാട് ചർച്ചചെയ്യപ്പെട്ടതാണ്. ഇതാ ഇപ്പോൾ ആപ്പിള്‍, മെറ്റ, ആമസോണ്‍ അടക്കമുള്ള കമ്പനികള്‍ നിരവധി പേരെയാണ് പുറത്താക്കിയ കണക്കുകൾ പുറത്തു വരുന്നത്. പുതിയ ജോലിക്കാരെ എടുക്കുന്നതും ഇവര്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ വർഷത്തിൽ തന്നെ നിരവധി പേരെയാണ് സിലിക്കണ്‍ വാലിയിലും ഇന്ത്യയിലെ അതിന്റെ ശാഖയിലുമായി പുറത്താക്കിക്കിയത്. ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചു വിടുന്നത് ഒരു ചർച്ച വിഷയം ആയിരിക്കുകയാണ്.
കാര്യമായ സംഭാവന നൽകാൻ കഴിയാത്ത ജീവനക്കാർക്ക് ട്വിറ്ററിൽ നിന്നും പുറത്ത് പോകാം എന്നതാണ് മസ്കിന്റെ നിലപട്. ഇതേ തുടർന്ന് 75 ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിട്ടേക്കുമെന്നുള്ള വാർത്തകൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. അതേസമയം വർക്ക് ഫ്രം ഹോം അടക്കമുള്ള നടപടികൾ നിർത്തലാക്കാനും ജീവനക്കാരോട് ഓഫീസിലെത്താനും മസ്ക് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.