Film News

പൃഥ്വിരാജും ജോജു ജോർജും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘സ്റ്റാർ’ സിനിമയിലെ വിഡിയോ സോങ് റിലീസായി

ഡോമിന്‍ ഡി സില്‍വയുടെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാർ’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം മോഹൻലാലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ജോജു ജോർജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ‘നിന്നോട് ചേരാൻ ‘ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് വില്യം ഫ്രാൻസിസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നിത്യ മാമൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ലിറിക്കൽ സോങ് നേരത്തെ റിലീസ് ആയിരുന്നു.

പൃഥ്വിരാജ് അതിഥിതാരമായാണ് ചിത്രത്തിൽ എത്തുന്നത്. പക്ഷേ, ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു ആണ് സിനിമ നിര്‍മ്മിക്കുന്നത്. ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരനാണ്. സാനിയ ബാബു, ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഒക്ടോബർ 28ന് ജി സി സി റിലീസ് നടത്തുന്ന ചിത്രം 29ന് കേരളത്തിൽ തിയറ്റർ റിലീസ് ചെയ്യും. എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. പ്രൊജക്ട് ഡിസൈനർ – ബാദുഷ. ഛായാഗ്രഹകൻ – തരുൺ ഭാസ്കരൻ. ചിത്രസംയോജനം – ലാൽ കൃഷ്ണൻ. പശ്ചാത്തല സംഗീതം – വില്യം ഫ്രാൻസിസ്. കമർ എടക്കര കലാസംവിധാനവും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. മേക്കപ്പ് – റോഷൻ എൻ ജി, സൗണ്ട് ഡിസൈൻ – അജിത്ത് എം ജോർജ്, പ്രൊഡക്ഷൻ കണ്ട്രോളർ – റിച്ചാർഡ്, ചില വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ത്രില്ലർ ആണ് ചിത്രം. അമീർ കൊച്ചിൻ ഫിനാൻസ് കണട്രോളറും സുഹൈൽ എം, വിനയൻ ചീഫ് അസോസിയേറ്റ്സുമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് : അരുൺ പൂക്കാടൻ, പി ആർ ഒ – പി ശിവപ്രസാദ്, സ്റ്റിൽസ് – അനീഷ് അർജ്ജുൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

 

Back to top button
mega888 apk