Local News

പബ്‌ജി നിരോധനം, തെരുവിലിറങ്ങി പ്രതിഷേധം നടത്തി യുവാക്കൾ

യുവാക്കളുടെ ഹാമായിരുന്ന പബ്‌ജി ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്, പബ്‌ജി നിരോധിച്ചതിൽ  തെരുവിലിറങ്ങി യുവാക്കളുടെ പ്രതിഷേധം, നിരവധി യുവാക്കൾ ആണ് പബ്‌ജി നിരോധിച്ചതിൽ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്,  ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങള്‍ക്കുയിരാണേ, ലോകം മുഴുവന്‍ പബ്ജി കളിക്കുമ്ബോള്‍ ഇന്ത്യയില്‍ മാത്രം എന്തിന് നിരോധനം എന്നീ മുദ്രാവാക്യങ്ങളും വിളിച്ചാണ് യുവാക്കൾ പ്രതിഷേധത്തിന് എത്തിയത്. ഒരു കൂട്ടം പബ്ജി സ്നേഹികളായ യുവാക്കളാണ് പ്രതിഷേധ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചത്, അന്നും ടിക് ടോക് നിരോധിച്ചതിനു എതിർപ്പ് പ്രകടിപ്പിച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു,

എന്നാൽ ഇതിനെ സപ്പോർട്ട് ചെയ്‌തും ആളുകൾ രംഗത്ത് എത്തിയിരുന്നു, എന്നാൽ അന്ന് പബ്‌ജി ഒഴിവാക്കുക ആയിരുന്നു, ഇപ്പോൾ പബിജിയും നിരോധിച്ചിരിക്കുകയാണ്, കേരളത്തിലെ യുവാക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൊബൈൽ ഗെയിം ആണ് പബ്‌ജി, അത് നിരോധിച്ചതിൽ നിരവധി പ്രതിഷേധങ്ങൾ ആണ് ഉയരുന്നത്. ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്തതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെയുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കേന്ദ്ര ഐടി വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി സ്വീകരിച്ചത്.

Back to top button