Serial Artists

പ്രണയ നഷ്ടമായതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം!!!!

ഇപ്പോഴിത എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്ന പ്രണയകഥ വെളിപ്പെടുത്തുകയാണ് സുചിത്ര. ബ്രേക്കപ്പ് സ്റ്റോറിയായിരുന്നു വെളിപ്പെടുത്തിയത്. വിവാഹം വരെ എത്തിയ പ്രണയ ബന്ധമായിരുന്നു അവസാനിപ്പിച്ചത്. വേറെ പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും ഇത് ഏറ്റവും സ്‌പെഷ്യല്‍ ആണെന്നാണ് താരം പറയുന്നത്.ദേവി സീരിയല്‍ ചെയ്യുന്ന സമയത്തായിരുന്നു പുളളിയുമായി പ്രണയത്തിലാവുന്നത്. അദ്ദേഹം ഗ്രൂപ്പില്‍ നിന്ന് എന്റെ നമ്പര്‍ എടുത്ത് മെസേജ് അയക്കുകയായിരുന്നു. ആദ്യം പുള്ളിയുടെ ഇഷ്ടം തമാശയായിട്ടാണ് എടുത്തത്. എന്നാല്‍ പിന്നീട് വീട്ടില്‍ ചോദിച്ചു. പക്ഷെ ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ ചേരില്ലായിരന്നു. എന്നാല്‍ പുള്ളി അവിടെയുള്ള ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയില്‍ ആക്കി. എന്നിട്ട് അമ്മയെ ജാതകം നോക്കാന്‍ അവിടേയ്ക്ക് കൊണ്ടു പോയി.

SUCHITRA CHANTHU

എന്നാൽ ഏകദേശം സെറ്റായതിന് ശേഷമായിരുന്നു ഞങ്ങള്‍ പ്രണയിച്ച് തുടങ്ങുന്നത്. പിന്നീട് എനിക്ക് ബുള്ളറ്റില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പുള്ളിയോട ആഗ്രഹം പറഞ്ഞപ്പോള്‍ തന്നേയും കൊണ്ട് കൊല്ലത്ത് വരെ പോയി. അന്ന് അവിടെ വെച്ചാണ് “എന്ന് നിന്റെ മൊയ്തീൻ” സിനിമ കാണുന്നത്. കരഞ്ഞ് നിലവിളിച്ചാണ് ആ സിനിമ കണ്ട് തീർത്തത്. അപ്പോഴെ മനസ്സില്‍ ഒരു വല്ലായ്മ തോന്നിയിരുന്നു എന്ന് സുചിത്ര പറഞ്ഞു. എന്നാൽ ഇരുവരുടെയും പ്രണയം തകരാനുള്ള കാരണം സംശയമായിരുന്നു ബന്ധത്തിന് വില്ലനായത്. പുള്ളിയ്ക്ക് താന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിര്‍ത്തണമായിരുന്നു അഭിപ്രായം. അതുപോലെ തന്നെ സംശയവും തോന്നി തുടങ്ങി. തന്നെ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ അയച്ചു കൊടുക്കേണ്ട സാഹചര്യ വന്നു. തുടക്കത്തിലെ ഇങ്ങനെയൊരു പ്രശ്നം വന്നതോടെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു സുചിത്ര പറഞ്ഞു.ഈ ലവ് സ്റ്റോറി പ്രേക്ഷകരുടെ ഇടയില്‍ വൈറല്‍ ആയിട്ടുണ്ട്. വാനമ്പാടി പരമ്പരയിലൂടെയാണ് സുചിത്ര പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

SUCHITRA CHANTHU

Back to top button