മുണ്ടിൽ ചോര കണ്ടപ്പോൾ ആദ്യം കരുതിയത് അട്ട കടിച്ചതാണെന്നാണ്, പിന്നീടാണ് ഞാൻ അത് മനസ്സിലാക്കിയത്

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് നടന്‍ സുധീര്‍. വര്‍ഷങ്ങളായി നിരവധി സിനിമകളിലൂടേയും മറ്റും സുധീര്‍ മലയാളികള്‍ക്ക് മുന്നിലുണ്ട്. തന്റെ ജീവിതം മാറ്റി മറിച്ച ക്യാന്‍സറിനെ കുറിച്ചും രോഗത്തെ അതിജീവിച്ചതിനെ കുറിച്ചുമെല്ലാം സുധീർ പങ്കു വെച്ചിരിക്കുകയാണ് എപ്പോൾ . ആ വലിയ ഉറക്കം കഴിഞ്ഞ് ഞാന്‍ കണ്ണുതുറന്നത് പുതിയൊരു ലോകത്തേക്കായിരുന്നുവെന്നാണ് അതിജീവനത്തെ കുറിച്ച് സുധീര്‍ പറയുന്നത്. എല്ലാവരേയും കൂടുതല്‍ സ്‌നേഹിക്കാന്‍ കൊതിക്കുന്ന മനസ്സോടെയും ഈ ലോകത്തിലെ ജീവിതം എത്ര നിസ്സാരമാണെന്ന തിരിച്ചറിവോടെയുമാണ് icuvile മുറിയില്‍ നിന്നും താന്‍ എഴുന്നേറ്റതെന്ന് സുധിര്‍ പറയുന്നു .
വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കൂള എന്ന ചിത്രത്തിലെ സുധീറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിനായി സുധീര്‍ നടത്തിയ മേക്കോവറും ഏറെ കൈയ്യടി നേടിയിരുന്നു. 2011 മുതല്‍ ജിം ആയിരുന്നു തന്റെ ലോകമെന്നാണ് സുധീര്‍ പറയുന്നത്. ഡ്രാക്കൂളയ്ക്ക് വേണ്ടിയാണ് ബോഡി ബില്‍ഡിംഗ് തുടങ്ങിയതെന്നും എന്നാല്‍ സിനിമ കഴിഞ്ഞിട്ടും മസിലുകളോടുള്ള ഹരം തന്നെ വിട്ടു മാറിയിരുന്നില്ലെന്നും സുധീര്‍ പറയുന്നു.
വര്‍ക്ക് ഔട്ട് ലഹരിയിലായിരുന്ന താൻ അക്കാലത്ത് നാല് മണിക്കൂറേ ഉറങ്ങിയിരുന്നുള്ളൂവെന്നും സുധീര്‍ ഓര്‍ക്കുന്നു. തുടര്‍ന്ന് തനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതിനെ കുറിച്ചും സുധീര്‍ മനസ് തുറന്നു . ഒരു വര്‍ഷം മുമ്പ് മുണ്ടില്‍ ചോര കാണുകയായിരുന്നു. ആ സമയത്ത് താന്‍ ഹൈറേഞ്ചിലായിരുന്നു. അതിനാല്‍ അട്ട കടിച്ചതാകുമെന്നായിരുന്നു കരുതിയിരുന്നതെന്നും അതിനാല്‍ കാര്യമാക്കി എടുത്തില്ലെന്നും സുധീര്‍ പറയുന്നു.
അടുത്ത ദിവസവും ഇത് ആവര്‍ത്തിച്ചതോടെയാണ് ഡോക്ടറെ കാണുന്നത്. പ്രാഥമിക നിഗമനത്തില്‍ പറഞ്ഞത് പൈല്‍സ് ആകുമെന്നായിരുന്നു. കൊളനോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിും ചെയ്യാന്‍ പറയുകയും മരുന്നുകള്‍ നല്‍കുകയും ചെയ്തു. മരുന്നുകള്‍ വാങ്ങിയെങ്കിലും താന്‍ പിന്നീട് ആ വഴിയ്ക്ക് പോയില്ലെന്നാണ് സുധീര്‍ പറയുന്നത്. ടെസ്റ്റുകളോടുള്ള പേടിയായിരുന്നു ഇതിനു കാരണം. മരുന്ന് കഴിച്ചപ്പോള്‍ ബ്ലീഡിംഗ് കുറഞ്ഞുവെന്നും തുടർന്ന് മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന്റെ തിരക്കിലേക്ക് താൻ കടക്കുകയായിരുന്നു എന്നും നടൻ പറഞ്ഞു . അതോടെ താന്‍ അസുഖമെല്ലാം മറന്നു. എന്നാല്‍ തന്റെ ശരീരം താന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു ദിവസം മമ്മൂക്ക തന്നോട് എന്തുപറ്റി നിന്റെ മസിലൊക്കെ ഉടഞ്ഞുവല്ലോടാ എന്ന് ചോദിച്ചുവെന്ന് സുധീര്‍ പറയുന്നു. ഹേയ് ഇല്ലല്ലോ മമ്മൂക്കാ ഇതല്ലേ മസില്‍ എന്നു പറഞ്ഞ് താന്‍ മ്മൂട്ടിക്കുള്ള മറുപടിയായി മസില്‍ പെരുപ്പിക്കുമ്പോഴും തന്റെയുള്ളിലെ ക്യാന്‍സര്‍ രണ്ടാം സ്‌റ്റേജ് കഴിഞ്ഞിരുന്നുവെന്നാണ് സുധീര്‍ പറയുന്നത്. ഇപ്പോള്‍ ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്കും സിനിമയിലേക്കും തിരികെ വരികയാണ് സുധീര്‍. തന്റെ സര്‍ജറി കഴിഞ്ഞുവെന്നും പുതിയ സിനിമയുടെ ലൊക്കേഷനില്‍ എത്തിച്ചേര്‍ന്നുവെന്നും സുധീര്‍ ഈയ്യടുത്ത് അറിയിച്ചിരുന്നു. ജനുവരി 11 നായിരുന്നു സര്‍ജറി നടന്നത്