ആദ്യം ഞാൻ ജോസ്‌വിൻ സോണിയായിരുന്നു, ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചുവളർന്നത്, മനസ്സ് തുറന്ന് സുഹാന!…

ബിഗ് ബോസ് താരം, യു ട്യൂബർ, മോഡൽ, എല്ലാത്തിലും ഉപരി മാതൃകാ ഭർത്താവ്, തുടങ്ങിയ നിലകളിൽ നിറയെ ആരാധകർ ഉള്ള താരമാണ് ബഷീർ ബഷി. സോഷ്യൽ മീഡിയയിൽ സജീവമായ താരം കുടുംബത്തിന് വലിയ സ്ഥാനമാണ് നൽകുന്നത്. കുടുംബവും ഒത്തുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യൽ മീഡിയ വഴി പങ്ക് വയ്ക്കുക പതിവാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ ആദ്യ ഭാര്യ സുഹാന ബഷീർ തന്റെ കുടുംബത്തെകുറിച്ചും ബഷീറുമായുണ്ടായ പ്രണയത്തെകുറിച്ചും ഒക്കെ നടത്തിയ തുറന്നു പറച്ചിൽ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്..
അടുത്തിടെയായിരുന്നു ബഷീര്‍ ബഷിയും ഭാര്യ സുഹാന ബഷീറും തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2009 ഡിസംബര്‍ 21 നായിരുന്നു ബഷീറും സുഹാനയും വിവാഹിതരാവുന്നത്. ഒരു മകനും മകളുമാണ് ഇരുവര്‍ക്കുമുള്ളത്. സൈഗു,സുനു എന്ന് വിളിക്കുന്ന കുഞ്ഞിമക്കളും ആരാധകരുടെ പ്രിയപ്പെട്ടവർ ആണ്.
മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത സഖികൾ. ആദ്യഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് ക്ഷെണിച്ചത് . തന്റെ ജീവിതത്തിൽ സുഹാനയ്ക്ക് വലിയ സ്ഥാനമാണ് നൽകുന്നതെന്ന് അദ്ദേഹം മുൻപ് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ബഷീർ ബഷിയുമായുള്ള വിവാഹത്തെക്കുറിച്ച് മഷൂറയോട് മനസ്സ് തുറന്നിരിക്കുകയാണ് സുഹാന.
ഒരു സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് താൻ , വീട്ടിൽ തന്നേ കൂടാതെ അച്ഛനും അമ്മയും അനുജനും ആയിരുന്നു ഉണ്ടായിരുന്നത്.ജോസ്‌വിൻ സോണി എന്നായിരുന്നു ആദ്യത്തെ പേര് പിന്നീട ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്ന് മാറ്റിയത്.. സ്കൂൾ കാലം മുതലേ പ്രേണയിച്ച തങ്ങൾ ഇരുവരും താൻ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് വിവാഹിതർ ആയതെന്നും സുഹാന മഷൂറയോട് പറഞ്ഞു. .
തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യം താൻ സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിക്കാൻ സാധിച്ചതാണെന്നും, ഈ കാര്യം താൻ തന്നെ പലപ്പോഴും ബഷീറിനോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും സുഹാന വ്യക്തമാക്കി,. പ്രണയം മുതൽ വിവാഹ ജീവിതം വരെ എത്തി നിക്കുന്ന തങ്ങളുടെ ബന്ധം തുടങ്ങിയിട്ട് 15 വര്ഷമായെന്നും സുഹാന പറയുന്നു.
തന്റെ മകൾക്കു ഒരു വയസ്സ് ഉണ്ടായിരുന്നപ്പോൾ ആണ് തന്റെ അമ്മ സൈലന്റ് അറ്റാക്കിനെ തുടർന്ന് മരണപ്പെട്ടത്.. ഇപ്പോൾ അച്ഛനും സഹോദരനും അടങ്ങുന്നതാണ് തന്റെ കുടുംബം,. എന്ത് കൊണ്ട് വീഡിയോകളിൽ തന്റെ കുടുംബത്തെ കാണിക്കുന്നില്ല എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതിനു കാരണം, അച്ഛനും സഹോദരനും അവരുടേതായ കാര്യങ്ങളിൽ ബിസി ആയത് കൊണ്ടാണെന്നും സുഹാന വ്യക്തമാക്കി.