Celebraties

അമ്പിളി ദേവിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആദിത്യന്റെ ആത്മഹത്യാ

ഈ കഴിഞ്ഞ  കുറച്ചു ദിവസങ്ങളായി  സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലുമെല്ലാം തന്നെ ചർച്ച ചെയ്യപ്പെടുന്ന  വിഷയമാണ്  അമ്പിളി ദേവിയുടെയും ആദിത്യൻ ജയന്റേയും  ദാമ്പത്യത്തിലെ സ്വരച്ചേർച്ചകളെ പറ്റി .

കഴിഞ്ഞ ദിവസം രാത്രി സീരിയൽ നടനായ ആദിത്യൻ ആത്മഹത്യക്കു ശ്രെമിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു .ഞായറാഴ്ച  വൈകീട്ട് തൃശൂർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപമാണ് താരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയത്. സ്വരാജ് ഗ്രൌണ്ടിന് സമീപമുള്ള ഇടവഴിയിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ട കാറിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആദിത്യനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രേവശിപ്പിച്ചിരുന്ന്  . തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആദിത്യന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്മാര് അറിയിച്ചു  . മനോരമ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമ്പിളി ദേവിയുടേയും ആദിത്യന്‍ ജയന്റേയും വിവാഹ ജീവിതത്തിലെ പ്രേശ്നങ്ങളെ പറ്റി നടത്തിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ആദിത്യന്‍ ജയനുമായുള്ള വിവാഹ ജീവിതത്തിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയെ കുറിച്ച് ആദ്യം തുറന്ന് പറഞ്ഞത് അമ്പിളി ദേവിയായിരുന്നു. അതിനു പിന്നാലെ ഉണ്ടായ  ആരോപണങ്ങൾക്ക് മറുപടിയുമായി ആദിത്യൻ  പ്രതികരിച്ചിരുന്നു

തന്നെ മോശക്കാരനാക്കിയാല്‍ നീയും നാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി അമ്പിളി ദേവി വ്യക്തമാക്കിയിരുന്നു. തന്നെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായുള്ള വിവരവും സിസിടിവി ദൃശ്യങ്ങളും അമ്പിളി ദേവി പുറത്തു വിട്ടിരുന്നു. ആദിത്യൻ്റെ ആരോപണങ്ങൾ തെളിയിക്കാനുള്ള വെല്ലുവിളിയും അമ്പിളിദേവി നടത്തിയിരുന്നു

അമ്പിളി ദേവിയുടെ വീട്ടിലെത്തി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്ന ആദിത്യന്‍ ജയന്റെ സിസിടിവി ദൃശ്യങ്ങൾ അമ്പിളി ദേവി മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെ പുറത്ത് വിട്ടിരുന്നു. വീട്ടിലുള്ളവരേയെല്ലാം കത്തി കാണിച്ച് കൊല്ലും വെട്ടും കുത്തുമെന്നുമൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി അമ്പിളി ദേവി പറഞ്ഞിരുന്നു. അമ്പിളിയുടെ ആദ്യ ബന്ധത്തിലുള്ള മകനായ അപ്പുവിനായി വാങ്ങിക്കൊണ്ട് വന്ന വസ്ത്രങ്ങളും അദ്ദേഹം വലിച്ചെറിഞ്ഞിരുന്നുവെന്നും തുടർന്ന് താനൊരു കാര്യം പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം പ്രകോപിതനായതെന്നും അമ്പിളി ദേവി പ്രതികരിച്ചിരുന്നു.

അഭിനയത്തിൽ ഒരുമിച്ചു സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിട്ട ഇരുവരും ഒരുമിച്ചു ഒരു ജീവിതം തെരഞ്ഞെടുത്തപ്പോൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷർ സ്വീകരിച്ചത്. 2019 ജനുവരിയിൽ ഒരുമിച്ചു ജീവിക്കാൻ ആരംഭിച്ച രണ്ടുപേർ, ദാമ്പത്യത്തിന്റെ രണ്ടു വർഷങ്ങൾ പൂർത്തിയാക്കുന്നതിനിടെ ഇരുവരും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ തങ്ങളുടെ കുടുംബ ബന്ധത്തിന്റെ ആഴവും പരപ്പും ഒരു സമയം വരെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. കുടുംബ വിശേഷങ്ങൾ പങ്ക് വയ്ക്കുമ്പോൾ നിറഞ്ഞ കൈയ്യടി ലഭിച്ച ഇരുവർക്കും ജീവിതത്തിൽ പാളിച്ച സംഭവിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും ആരോപണ പ്രത്യാരോപണങ്ങൾ

സീത പരമ്പരയിൽ ഭാര്യയും ഭർത്താവുമായി വേഷം ഇട്ട രണ്ടുപേർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു. പിന്നീട് രണ്ടോമന മക്കൾക്ക് ഒപ്പമുളള സന്തുഷ്ടകരമായ ജീവിതം നയി്ച ഇരുവരും ജീവിതത്തിൽ ഒന്നാകാൻ തുടങ്ങിയപ്പോൾ നിരവധി പേർ വിമർശനം അറിയിച്ചിരുന്നു . 2019 ൽ ആണ് ഇരുവരും വിവാഹിതർ ആകുന്നത്. കഴിഞ്ഞവർഷം ആണ് ഇരുവർക്കും ഒരു മകൻ ജനിക്കുന്നത്

അമ്പിളി നൽകിയ ഒരു അഭിമുഖത്തിലൂടെയാണ്. ഇരുവരും തമ്മിലുള്ള വിഷയങ്ങൾ പുറം ലോകം അറിയുന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും, ആ സ്ത്രീയും ആദിത്യനും തന്നെ വിവാഹമോചനത്തിന് പ്രേരിപ്പിക്കുന്നുണ്ട് എന്നും മനോരമക്ക് നൽകിയ അഭിമുഖത്തിലൂടെ അമ്പിളി ദേവി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് ഇതിനു മറുപടിയും പ്രത്യാരോപണങ്ങളുമൊക്കെയായി ആദിത്യനും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.

Back to top button