ജാസിഗിഫ്റ്റ് ആലപിച്ച നാട്ടു വെള്ളരിക്ക വൈറലാകുന്നു

ജാസിഗിഫ്റ്റ് ക്രിസ്റ്റീന എന്ന ചിത്രത്തിനുവേണ്ടി ആലപിച്ച ‘നാട്ടു വെള്ളരിക്ക…’ എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ വൈറലാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്റെ എന്ന പ്രശസ്ത ചലച്ചിത്രതാരം തന്റെ ഒഫീഷ്യല്‍ എഫ്ബി പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

നാഗമഠം ഫിലിംസിന്റെ ബാനറില്‍ അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുദര്‍ശനന്‍ റസ്സല്‍പുരമാണ്. ശരണ്‍ ഇന്റോ കേരയുടെ വരികള്‍ക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉടന്‍ ആരംഭിക്കും.

ബാനര്‍-നാഗമഠം ഫിലിംസ്, രചന, സംവിധാനം -സുദര്‍ശനന്‍ റസ്സല്‍ പുരം, നിര്‍മാണം- അനില്‍ നാഗമഠം, ചുനക്കര ശിവന്‍കുട്ടി, ഛായാഗ്രഹണം – സജിത് വിസ്താ, സംഗീതം, പശ്ചാത്തല സംഗീതം – ശ്രീനാഥ് എസ്. വിജയ്, ചീഫ് അസ്സോ: ഡയറക്ടര്‍, ഗാനരചന, ഗ്രാഫിക് ഡിസൈന്‍ – ശരണ്‍ ഇന്റോകേര, അസ്സോ: ഡയറക്ടര്‍ – ആന്റോ റക്‌സ്, നന്ദുമോഹന്‍, ആലാപനം – ജാസിഗിഫ്റ്റ്, നജിം അര്‍ഷാദ്, ഡോ: രശ്മി മധു, ലക്ഷ്മി രാജേഷ്, കല -ഉണ്ണി റസ്സല്‍പുരം