Film News

അഭിനയം നിര്‍ത്തുമ്പോള്‍ കല്യാണം കഴിക്കാന്‍ പോകുന്നതിന്‌റെ ആവേശത്തിലായിരുന്നു, അതൊരു പുതിയ തുടക്കം ആണെന്ന് മനസ്സിലാക്കിയിരുന്നു

മൃഗയ, അപ്പു, മിമിക്സ് പരേഡ്. ജോര്‍ജ്ജുകുട്ടി വേഴ്‌സ് ജോര്‍ജ്ജുകുട്ടി, പൂക്കാലം വരവായി, സവിധം, വാല്‍സല്യം പോലുളള ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ച് ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് സുനിത മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പം എല്ലാം നടി സിനിമ ചെയ്തിരുന്നു. കണികാണും നേരം എന്ന ചിത്രത്തിലൂടെ എത്തിയ താരം വിവാഹ ശേഷം അഭിനയത്തിൽ നിന്നും പിന്മാറി, വിവാഹ ശേഷം സിനിമ വിട്ട താരം അമേരിക്കയില്‍ ആയിരുന്നു സ്ഥിര താമസമാക്കിയത്. അമേരിക്കയില്‍ വീട്ടമ്മയുടെയും നൃത്താധ്യാപികയുടെയും റോളുകളില്‍ സന്തോഷവതിയായി ജീവിക്കുന്നു താരം ഇപ്പോൾ തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുനിത.

ഒപ്പം അഭിനയിച്ച നായകന്മാര്‍ക്കൊപ്പമുളള അനുഭവങ്ങളാണ് നടി പങ്കുവെച്ചത്. സുനിത സിനിമാ ജീവിതം അവസാനിപ്പിച്ചിട്ട് 25 വര്‍ഷം പിന്നിടുകയാണ്. സിനിമാ മേഖലയിലെ സുഹൃത്തുക്കളുമായുളള ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന് നടി പറയുന്നു. അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര ഇവരൊക്കെ ഇപ്പോഴും നല്ല സുഹൃത്തുക്കളായിട്ടുണ്ട് തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു.

മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുളളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണെന്നും സുനിത പറഞ്ഞു. ജയറാം നല്ലൊരു സുഹൃത്താണ്. സിനിമയിലെ എല്ലാകാര്യങ്ങളെ കുറിച്ചും മനസിലാക്കാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്.

അഭിനയം നിര്‍ത്തുമ്പോള്‍ കല്യാണം കഴിക്കാന്‍ പോകുന്നതിന്‌റെ ആവേശത്തിലായിരുന്നു താനെന്നും സുനിത പറയുന്നു. ജീവിതം പുതിയൊരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്‌റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ഒരേസമയത്താണ്. അദ്ദേഹത്തിന്‌റെ അമ്മ എന്റെ മ്യൂസിക്ക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്‌പ്പെട്ടു.

Back to top button