Celebraties

സണ്ണി ലിയോണയുടെ കാർ ചാസിങ് വൈറൽ ആകുന്നു …

 

ലോകമെമ്പാടും ആരാധകരുള്ള  ബോളിവുഡ് നായികയായ സണ്ണി ലിയോനെ   ഇനി  മലയാളത്തിലും എന്ന വാർത്ത  നേരുതേ  റിപ്പോർട്ട് ചെയ്തിരുന്നു . മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയില്‍ അതിഥിയായി  വന്ന് പോയ സണ്ണി ലിയോണ്‍  വീണ്ടും  തിരിച്ചെത്തുകയാണ്. ഇത്തവണ പക്ഷെ വെറുമൊരു ഗസ്റ്റ് റോളിന് വേണ്ടിയല്ല സണ്ണിയുടെ വരവ്. ഷെരോ എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിട്ടാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി കഴിഞ്ഞ ഒരാഴ്ചയായി സണ്ണി കേരളത്തിൽ ഉണ്ട് .
വെറുതേ വന്ന് പോവുന്ന ഒരു നായിക വേഷമല്ല ചിത്രത്തില്‍ സണ്ണി ലിയോണിന് എന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിയ്ക്കുന്നു. ചിത്രത്തില്‍ സണ്ണി ലിയോണിന് ഉഗ്രന്‍ ഒരു കാര്‍ ചേസിങ് ഉണ്ടെന്നാണ് വിവരം. കാര്‍ ചേസിങിന് മുന്‍പുള്ള ചില നിമിഷങ്ങള്‍ സണ്ണി ലിയോണ്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

കാര്‍ ചേസിങിനുള്ള തയ്യാറെടുപ്പ് എന്ന് പറഞ്ഞു കൊണ്ടാണ് കാര്‍ ഓടിയ്ക്കുന്ന വീഡിയോ സണ്ണി  പങ്കുവച്ചത്. കാര്‍ ഡ്രൈവിങില്‍ സണ്ണിയുടെ കഴിവ് വീഡിയോയില്‍ കാണാം. അത്രത്തോളം അനായാസമായിട്ടാണ് നടി കാര്‍ ഓടിയ്ക്കുന്നത്. കാറില്‍ ഒപ്പം യാത്ര ചെയ്യുന്ന ആളോടൊപ്പം സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.

കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ശ്രദ്ധേയനായ ശ്രീജിത്ത് വിജയന്‍ ഒരുക്കുന്ന ഷെരോ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ കഥയാണ് തന്നെ ആകര്‍ഷിച്ചത് എന്ന് സണ്ണി പറഞ്ഞിരുന്നു. ഷെരോ കൂടാതെ രംഗീല എന്ന സിനിമയും മലയാളത്തില്‍ സണ്ണി ലിയോണ്‍ കരാര്‍ ചെയ്തിട്ടുണ്ട്.

Back to top button