Politics

മോദിയുടെ ധാഷ്ട്യത്തിന്ന് എതിരെ സുപ്രിം കോടതി

രാഹുൽ ഗാന്ധി മുൻപ്  തന്നെ മുന്നറിയിപ്പ് നല്കിയതായിരുന്നു   ബംഗാൾ തിരഞ്ഞെടുപ്പിലെ ആൾകൂട്ടം അപകടം ആണെന്നും റാലികൾ ഒഴിവാക്കാനും .  ആര്  കേൾക്കാൻ . അല്ലേലും നല്ലതു പറഞ്ഞ നമ്മുടെ മോദിജിക്ക് പണ്ടേ പിടിക്കാറില്ലലോ . കാര്യം ശെരിയായിട്ടും രാഹുൽ പറഞ്ഞു എന്ന ഒറ്റ കാരണത്താൽ അത്  ചെവിക്കൊള്ളാൻ മോദി സർക്കാറിന്റെ  ഈഗോ സമ്മതിച്ചില്ല . രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അതേ വഴിക്കു തന്നെ വരേണ്ടി  വന്നു  ബി ജെ പിക്ക് . എങ്കിലും 500  പേരെ വെച്ച് യോഗം നടത്തുമെന്നും യോഗത്തിൽ മോദിജി പങ്കെടുക്കും എന്നും അറിയിച്ചിരുന്നു ബി ജെ പി . ഇപ്പോളിതാ കോവിഡ്  എന്ന മഹാമാരി തലയ്ക്കു പിടിച്ചപ്പോ ബംഗാളിലെ റാലികൾ എല്ലാം തന്നെ നരേന്ദ്ര മോദി നിർത്തിവെച്ചിരിക്കുകയാണ് . മാത്രം അല്ല  കോവിഡിനെ പറ്റി  ചർച്ച ചെയ്യാൻ ഇന്നുതന്നെ  ഉന്നത തല യോഗവും വിളിച്ചിട്ടുണ്ട് .

രാഹുൽ ഗാന്ധി ഒരാഴ്ചമുന്പ്പ് പറഞ്ഞ കാര്യങ്ങളെ പറ്റി ഇപ്പോളാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കു  ബോധോദയം ഉണ്ടായതു .  ഇപ്പോൾ  രാഹുൽ ഗാന്ധിയുടെ  പ്രസ്‌താവന  അംഗീകരിച്ചിരിക്കുകയാണ് മോദി . ഇതു  നേരുതേ  ചെയ്തിരുന്നേൽ രാജ്യം ഇത്തരം ഒരു രൂക്ഷമായ  സ്ഥിതിയിലേക്ക് പോകില്ലാരുന്നു .  നാലോളം റാലികളിൽ ആയിരുന്നു  ഇന്ന്  ബംഗാളിൽ  മോദിജി പങ്കെടുക്കേണ്ടി ഇരുന്നത് .  മുർഷിദാബാദ് ,  മാൽഡ , കൊൽക്കൊട്ട സൗത്ത് , ബിർബും  എന്നിവടങ്ങളിൽ ആയിരുന്നു റാലികൾ തീരുമാനിച്ചിരുന്നത് .  കോവിടിന്റെ  രണ്ടാം തരംഗത്തിൽ ഇത്തരം റാലികൾ രോഗം പകർത്തുന്നതിനു കാരണം ആകും എന്നാണ് രാജ്യം ഒന്നടങ്കം വിലയിരുത്തൽ നടത്തിയത് .  അപകടം തിരിച്ചറിഞ്ഞ മോദിജി  നൈസ് ആയി റാലികൾ ഉപേക്ഷിക്കുകയായിരുന്നു .

ഇന്ത്യയുടെ ആരോഗ്യം മേഖല കോവിഡ്  കേസുകളുടെ വർധനവിൽ  പ്രതിസന്ധിയിലാണ് . എല്ലാ ഇടതും icuന്റെയും oxygenteyum  വാക്സിന്റെയും  ക്ഷാമം രൂക്ഷമായി നിലനിൽക്കുകയാണ് . എന്നിട്ടും ഒരുത്തരവാദിത്വവും ഇല്ലാതെ നടക്കുന്ന  പ്രധാന മന്ത്രിയായും കേന്ദ്രസർക്കാരിന്റെയും സുപ്രിം കോടതിയും  ദില്ലി ഹൈ കോടതി അടക്കമുള്ള എല്ലാ ഹൈ കോടതികളും  അതിശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചിരുന്നു .  ആശുപത്രികളിലെ oxygen  കിടക്കകൾ ആന്റിവൈറൽ മരുന്നുകൾ  തുടങ്ങിയവയുടെ ലഭ്യതക്കുറവ് മൂലം ഉണ്ടാകുന്ന പ്രതിസന്ധിക്കളുമായി ബെന്ധപെട്ടുകൊണ്ടുള്ള  ഹർജികൾ  രാജ്യത്തെ 6  ഹൈ കോടതികൾ പരിഹരിക്കുന്ന സാഹചര്യത്തിൽ ആണ് സുപ്രിം കോടതി സ്വമേധയായി കേസ് എടുത്തത് . oxygen  വിതരണം ആവിഷമരുന്നുകളുടെയും വാക്സിന്റെയും വിതരണ രീതിയെ പറ്റി കോടതിക്ക് അറിയണം  എന്നും ചീഫ് ജസ്റ്റിസ് കേന്ദ്രത്തിനു അന്ധ്യ ശാസനം നൽകിയിട്ടുണ്ട് .

കോവിടിന്റെ  വ്യാപനത്തിൽ രാജ്യം  ചക്രശ്വാസം വലിക്കുമ്പോളും  ഇത്ര  കൂളായിട്ടും  ഒരുത്തരവാദിത്വവും ഇല്ലാത്ത പ്രധാന മന്ത്രിയായി മോദി  മാറിയപ്പോൾ രാജ്യത്തെ കോടതികൾ എല്ലാം തന്നെ ഇപ്പൊ   മോദിക്കെത്തിരെ തിരിഞ്ഞിരിക്കുകയാണ്  .ഈ സാഹചര്യത്തിൽ  ആണ് മര്യാദക്കാരനായി ബംഗാളിലെ റാലികൾ പോലും റദ്ദാക്കാൻ മോദിജി ഒരുങ്ങിയത് .  കോടതിയുടെ ചെവിക്കു പിടിയും കൊണ്ട്  ജനങ്ങളുടെ മുന്നിൽ നാണം കെട്ട   മോദിജി ഇനി  തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തിട്ടും  വല്യ  ഗുണം ഒന്നും എല്ലാ എന്നതാണ് സത്യം .

Back to top button