ദിലീഷ് പോത്തനുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് സുരഭി ലക്ഷ്മി

മലയാളത്തിന്റെ പ്രമുഖ നടനും അതെ പോലെ വളരെ മികച്ച സംവിധായകനുമായ ദിലീഷ് പോത്തനുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നടി സുരഭി ലക്ഷ്മി. സുരഭിയും ദിലീഷ് പോത്തനും ശ്രീശങ്കര യൂണിവേഴ്‌സിറ്റിയില്‍ ഒരുമിച്ച് പഠിച്ചവരാണ് . ജോജി സിനിമ സംവിധാനം ചെയ്യുന്നതിന് മുൻപ് താരത്തിന് അയച്ച ശബ്‌ദ സന്ദേശത്തെ കുറിച്ചാണ് സുരഭി വ്യക്തമാക്കിയിരിക്കുന്നത്.

‘എടീ ഞാനെന്റെ മൂന്നാമത്തെ പടം തുടങ്ങുന്നു, ഇതിലും നിനക്ക് പറ്റിയ വേഷം ഒന്നുമില്ല’ എന്നാണ് ദിലീഷ് പോത്തന്‍ സുരഭിക്ക് അയച്ച വോയിസ് മെസേജ്. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് ദിലീഷിനോട് പിണങ്ങാന്‍ പറ്റുമോ, അതേസമയം തനിക്ക് ഒരു 10 ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്ന് വിളിച്ച് പറഞ്ഞാല്‍ ആ നിമിഷം തന്നെ പണം തന്റെ അക്കൗണ്ടില്‍ എത്തിയിരിക്കും.

അത്രക്കും ദൃഢമായ സൗഹൃദമുണ്ട് തങ്ങള്‍ക്കിടയില്‍. എന്നുകരുതി അയാള്‍ സംവിധാനം ചെയ്യുന്ന പടങ്ങളിലെല്ലാം തനിക്കു വേഷം വേണം എന്ന് വാശി പിടിക്കാന്‍ പറ്റുമോ? അതൊക്കെ യാദൃച്ഛികമായി സംഭവിച്ചു പോകുന്നതാണ് എന്നാണ് സുരഭി പറയുന്നത്.അതേസമയം, സൗബിന്‍ ഷാഹിര്‍ ചിത്രം കള്ളന്‍ ഡിസൂസ, പൊരിവെയില്‍, അനുരാധ ക്രൈം നമ്ബര്‍.59/2019, തല, പത്മ എന്നിവയാണ് സുരഭിയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.