വീട്ടിൽ ഫുഡുമായി വന്ന ഡെലിവറി ബോയ്ക്ക് സർപ്രൈസ് സമ്മാനം നൽകി സുരഭി, വീഡിയോ കാണാം!
ഡെലിവറി ബോയ്ക്ക് സർപ്രൈസുമായി സുരഭി ലക്ഷ്മി

മലയാളികൾക് ഏറെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷ്മി. അഭിനയമികവിലൂടെ ദേശിയ പുരസ്കാരം വരെ സ്വന്തമാക്കിയ താരം വളരെ വെത്യസ്തമായ ഒരു സർപ്രൈസ് ആണ് ഫുഡുമായി എത്തിയ ഡെലിവറി ബോയ്ക്ക് നൽകിയത്. സർപ്രൈസ് ഒരുക്കിയ വിവരം ആരാധകരുടെ താരം പങ്കുവെക്കുന്നുണ്ടെങ്കിലും എന്താണ് സർപ്രൈസ് എന്ന് താരം തുറന്നു പറഞ്ഞിരുന്നില്ല. എങ്കിലും മേശയുടെ മുകളിൽ കമഴ്ത്തിവച്ചിരിക്കുന്ന കപ്പുകളിലാണ് താൻ സർപ്രൈസ് ഒളിപ്പിച്ചു വെച്ചിരിക്കുന്നതെന്നും പറഞ്ഞു. ഒടുവിൽ ഫുഡ് ഡെലിവറി ബോയ് വരുന്നത് വരെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. ബോയ് വന്നപ്പോൾ ആണ് സുരഭി തന്റെ പ്ലാൻ തുറന്നുപറഞ്ഞത്.
ഫുഡുമായി വരുന്ന ബോയ് ഈ കപ്പുകൾ തുറന്നു നോക്കണം. ഏതു കപ്പാണോ തുറന്നു നോക്കുന്നത്, അതിനുള്ളിൽ ഉള്ള സമ്മാനമാവും ലഭിക്കുക. ഡെലിവറി ബോയ് എത്തിയപ്പോൾ സുരഭി തന്റെ സർപ്രൈസ് തുറന്നു പറയുകയും ഡെലിവറി ബോയിയെ കൊണ്ട് ഇഷ്ട്ടപെട്ട കപ്പുകളിൽ ഒരെണ്ണം എടുപ്പിക്കുന്നതുമാണ് വിഡിയോയിൽ കാണിക്കുന്നത്. വീഡിയോ യൂട്യൂബിൽ ഇട്ടു മണിക്കൂറുകൾ കൊണ്ട് ആയിരക്കണക്കിന് ആളുകൾ ആണ് വീഡിയോ കണ്ടത്.
വീഡിയോ കാണാം
സോഴ്സ്: Surabees
സുരഭിയുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിം ആയ ‘ഫുഡ് പാത്ത്’മായി ബന്ധപ്പെട്ടാണ് താരം ഇത്തരത്തിൽ ഒരു സർപ്രൈസ് ഒരുക്കിയത്. ഏത് പകലും രാത്രിയിലും മഴയത്തും വെയിലത്തും ഓർഡർ ചെയ്യുന്ന ആഹാരം കൃത്യസമയത്ത് ആവശ്യക്കാരന് എത്തിച്ചു കൊടുക്കുന്ന ഡെലിവറി ബോയുടെ കഥപറയുന്ന ഈ ഹൃസ്വ ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയിരുന്നു സുരഭി. സുരഭിയുടെ തന്നെ യൂട്യൂബ് ചാനലായ surabees ലൂടെയാണ് ഷോർട്ട് ഫിലിം റിലീസ് ചെയ്തത്. ഇതേ ചാനലിൽ തന്നെയാണ് സുരഭി ഈ സർപ്രൈസ് സമ്മാന വീഡിയോയും പോസ്റ്റ് ചെയ്തത്.
ഫുഡ് പാത്ത് ഷോർട്ട് ഫിലിം
സോഴ്സ് : Surabees