Film News

വീണ്ടും പോലീസ് യൂണിഫോമിൽ സുരേഷ് ഗോപി; പാപ്പൻ സെക്കന്റ് ലുക്ക് എത്തി..!!!!

ആക്ഷൻ  സൂപ്പർ  സ്റ്റാർ  സുരേഷ്  ഗോപിനായകനായി  എത്തുന്ന  പപ്പൻ  എന്ന ചിത്രം  ഇന്ന്  മലയാളി  പ്രേക്ഷകർ  ഏറ്റവും  കൂടുതൽ   കാത്തിരിക്കുന്ന  ചിത്രങ്ങളിൽ ഒന്നാണ്. ജോഷി  സംവിധാനം  ചെയ്ത  ഈ  ചിത്രത്തിലെ   സുരേഷ്  ഗോപിയുടെ  സെക്കന്റ്  ലുക്ക്  പോസ്റ്റർ  കുടി  പുറത്തു വിട്ടിരിക്കുകയാണ്. പോലീസ്  വേഷത്തിൽ  മാസ്സ്  ലുക്കിൽ  ആണ്  അദ്ദേഹം  ഈ  സെക്കന്റ്  ലുക്ക്   പോസ്റ്ററിൽ എത്തിരിക്കുന്നത്. ചിത്രം  അധികം  വൈകാതെ  തന്നെ  തിയറ്ററിൽ  എത്തുമെന്നും  സൂചനയുണ്ട്. മാർച്ച്  അവസാനം  വാര്യരെ  ഈ  ചിത്രം  റിലീസ് ചെയ്തേക്കാം  എന്ന റിപ്പോർട്ടുകൾ  വന്നിരുന്നു . ഈ  കഴിഞ്ഞ  ജനുവരിയിൽ  ഷൂട്ടിംഗ്.പൂർത്തിയായ ചിത്രം  ഇപ്പോൾ  അതിന്റെ  പോസ്റ്റ്  പ്രൊഡക്ഷൻ  സ്റ്റേജിലാണ്. മാർച്ച്  മുപ്പത്തിയൊന്നിന്  ആണ്  പാപ്പൻ  ആഗോള  റിലീസ്  ആയി  എത്തുക  എന്നുള്ള  വാർത്തകൾ  വന്നിരുന്നു.

ഭൂപതി, ലേലം,പത്രം എന്നിവയാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഇതിനു മുൻപ് ഒരുക്കിയ ചിത്രങ്ങൾ. ജോഷി ഒരുക്കിയ മൾട്ടിസ്റ്റാർ ചിത്രങ്ങളായ സലാം കാശ്മീർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ധ്രുവം എന്നിവയിലും സുരേഷ് ഗോപി അഭിനയിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപിള്ളി ആണ്.ശ്യം ശശിധരൻ എഡിറ്റ് ചെയുന്ന പാപ്പന് സംഗീതം ഒരുക്കിയത് ,ജേക്സ് ബിജോയ് ആണ്. സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരാണ് ഈ ചിത്രത്തിന്റെ താരനിരയിൽ ഉള്ള മറ്റു പ്രധാന അഭിനേതാക്കൾ.

Back to top button