Film News

സൂര്യയുടെ സൂരാരൈ പൊട്രു തീയേറ്ററിലേക്കില്ല; ഒടിടി റിലീസ് തീയതി പുറത്ത് വിട്ട് സൂര്യ

തമിഴ് സൂപ്പർസ്റ്റാർ സൂര്യ നായകനാകുന്ന  ‘സൂരാരൈ പൊട്രു’ തീയേറ്ററിലേക്കില്ല, സിനിമ ‘ ആമസോണ്‍ പ്രൈം റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 30 നാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. സൂര്യ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പൊട്രു’. സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് മലയാളി താരം അപര്‍ണ ബാലമുരളിയാണ് ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.എയര്‍ലൈന്‍ കമ്ബനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്.

Vinayagar Chathurthi wishes to all!#SooraraiPottruOnPrime Amazon Prime Video

Gepostet von Suriya Sivakumar am Samstag, 22. August 2020

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്.

Back to top button