SERIAL NEWS

സ്വാന്തനത്തിൽ ഇനിയും ഹരിയെ ഉപദ്രവിച്ചവരെ ശിവൻ നേരിടുന്നു!!

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സ്വാന്തനം. പ്രേക്ഷകർക്ക്‌ ഇത്രയും ഈ സീരിയൽ പ്രിയപ്പെട്ടതാകാൻ കാരണ൦ ഇതിന്റെ കഥയും,നാടിനടന്മാരുടെ മികച്ച അഭിനയവും കൊണ്ടു ഒന്ന് മാത്രമാണ്. കഴിഞ്ഞ കുറെ ദിവസം കൊണ്ട് സീരിയലിൽ ഓരോ എപ്പിസോഡും പ്രേക്ഷകരെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ശിവന്റെയും അഞ്ജലിയുടയും റൊമാന്റിക്ക് സീൻ കഴിഞ്ഞതിന് ശേഷം ഇപ്പോൾ സംഘര്ഷഭരിതമായ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ നടക്കുന്ന എപ്പിസോഡുകൾ.


രാജശേഖരൻ തമ്പിയുടെ സഹോദരി രാജേശ്വരി ഹരിയോട് വഴക്കു ഇടുന്നതും ഗുണ്ടകളെ കൊണ്ട് അക്ക്രമിപ്പിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നത്. ഹരിയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്ന രാജേശ്വരിക്ക് ശിവന്‍ തക്ക മറുപടി നല്‍കുന്നതാണ് ഇനിയുള്ള എപ്പിസോഡുകളിലുള്ളത്. ഹരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വിളിച്ചുകൊണ്ടുപോകുന്ന രാജേശ്വരിയുടെ ഗുണ്ടാസംഘം പിന്നീട് ഹരിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന കാഴ്ചയാണ് കാണുന്നത്. അപ്പുവിന്റെ ഭര്‍ത്താവാണെന്നു കരുതിയാണ് താന്‍ അന്നു അതൊക്കെ ക്ഷമിച്ചതെന്നു പറഞ്ഞ രാജേശ്വരി തന്റെ യഥാര്‍ഥസ്വഭാവം പുറത്തെടുക്കുന്നു.അതുപോലെ  അപ്പുവിന്റെ  സ്വർണ്ണവും, മുതലും കണ്ടിട്ടാണ് ഈ വിവാഹം നീ കഴിച്ചതും, അതുപോലെ ക്ഷേത്രത്തിലെ ഭരണ൦ തനിക്കു തിരിച്ചു നൽകണമെന്നും രാജേശ്വരി ആവശ്യ പെടുന്നു.


എന്നാൽ ഹരി ഒട്ടും വിട്ടുകൊടുക്കുന്നില്ല രാജേശ്വരിയോട് കയർത്തു സംസാരിക്കുന്നുണ്ട് ഹരി. ഇതില്‍ കലിപൂണ്ട രാജേശ്വരി ഒപ്പമുണ്ടായിരുന്ന ഗുണ്ടകളോട് ഹരിയെ മര്‍ദ്ദിക്കാന്‍ ആജ്ഞാപിക്കുന്നു. ഗുണ്ടകളുടെ മര്‍ദ്ദനത്തില്‍ അവശനായി കടയിലെത്തിയ ഹരിയോട് ശിവന്‍ വിവരം തിരക്കുന്നു. ഹരിയില്‍ നിന്നും സത്യാവസ്ഥ മനസ്സിലാക്കിയ ശിവന്‍ ഇതിന് തിരിച്ചുചോദിക്കുമെന്നു തന്നെ തീരുമാനിക്കുന്നു. ശത്രുവിനെയും ഹരിയേയും കൂട്ടി രാജേശ്വരിയുടെ ഫര്‍ണിച്ചര്‍ കടയിലെത്തിയ ഹരി അവിടെക്കണ്ട ഗുണ്ടകളെയെല്ലാം മലര്‍ത്തിയടിക്കുന്നു.അതോടൊപ്പം തന്നെ തമ്പിയുടെ വീട്ടിലേക്കു ഇരുവരും ചെല്ലുന്നതുമാണ് കാണിക്കുന്നത്. എന്തായലും ഒരു ശിവന്റെ ഒരു മാസ്സ് തല്ലു എല്ലാവരും കാണാൻ പോകുവാണ്. ഇപ്പോൾ എത്തുന്ന കമെന്റ് ശിവേട്ടൻ പൊളിയാണ് യെന്ന് ആണ്. ഇനിയും സംഘര്ഷഭരിതമായ ഘട്ടം ആയിരിക്കും ഇനിയും പേഷ്കർ കാണാൻ പോകുന്നത്.

Back to top button