തമിഴ് നടൻ സൂര്യയ്ക്ക് വൻ ആരാധക പിന്തുണ,നീറ്റ് പരീക്ഷ പരാമർശം കോടതിയലക്ഷ്യമെന്ന് ജഡ്ജി.

തമിഴ് സിനിമാതാരം സൂര്യ നീറ്റ് പരീക്ഷയുമായി ബന്ധപ്പട്ടു നടത്തിയ പരാമർശത്തിൽ വൻ ജന പിന്തുണ. എല്ലാവരും ഭയപ്പെടുന്ന കോവിഡ് മഹാമാരിക്കാലത്താണ് വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്നതിനായി പരീക്ഷ എഴുതേണ്ടി വരുന്നത്. ഇതിനെ ശക്തമായി എതിർക്കുന്നു. സർക്കാർ എല്ലാവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കണം. പാവപ്പെട്ട കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങൾ മനസ്സിലാകാതെയാണ് ഇവിടെ വിദ്യാഭ്യാസ നയങ്ങൾ രൂപീകരിക്കുന്നതെന്ന് സൂര്യ പറഞ്ഞു.

പരീക്ഷ നടത്താൻ അനുമതി നൽകിയ കോടതിയേയും സൂര്യ വിമർശിച്ചു. കോവിഡ് കാലത്ത് ജീവനിൽ ഭയമുള്ളതിനാൽ ജഡ്ജികൾ നീതി നടപ്പാക്കുന്നതു പോലും വിഡിയോ കോൺഫറൻസിങ് വഴിയാണ്. പിന്നെങ്ങനെയാണ് വിദ്യാർഥികൾ നിർഭയരായി പരീക്ഷയിൽ പങ്കെടുക്കണമെന്ന് വിധിക്കാനാവുക എന്നാണ് കോടതിയെ ഉദ്ദേശിച്ച് സൂര്യ ചോദിച്ചു.

സൂര്യയുടെ ഈ പ്രസ്താവന കോടതിയലക്ഷ്യമാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സൂര്യയുടെ വാക്കുകൾ കോടതിയെ അധിക്ഷേപിക്കുന്നതുനു തുല്യമാണെന്നും അത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ്യയെ ചോദ്യം ചെയ്യുന്നതാണെന്നുമാണ് ജസ്റ്റിസ് സുബ്രഹ്മണ്യത്തിന്റെ കത്തിൽ പറഞ്ഞിരിക്കുന്നത്.